ഇന്ത്യ-ചൈന പന്ത്രണ്ടാംവട്ട ഉന്നതതല ചര്‍ച്ച പൂര്‍ത്തിയായി

ഇന്ത്യ-ചൈന പന്ത്രണ്ടാംവട്ട ഉന്നതതല ചര്‍ച്ച പൂര്‍ത്തിയായി

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് മേഖലയിൽനിന്നും സൈനികരെ പിൻവലിക്കുന്നതുസംബന്ധിച്ചുള്ള 12-ാം വട്ട കോർ കമാൻഡർതല ചർച്ച അവസാനിച്ചു. ഒൻപതു മണിക്കൂർനീണ്ടുനിന്ന ചർച്ച ഇന്നലെ വൈകീട്ട് 7.30-നാണ് അവസാനിച്ചത്.
യഥാർത്ഥ നിയന്ത്രണരേഖയിലെ ചൈനീസ് പ്രദേശമായ മോൾഡോയിലാണ് ചർച്ച നടന്നത്.                                                                   

കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന മേഖലകളിൽനിന്നു സൈനികരെ പിൻവലിക്കുന്നതുസംബന്ധിച്ചാണ് ഉന്നതതല ചർച്ച നടന്നത്. സംഘർഷം തുടരുന്ന ഹോട്ട് സ്പ്രിങ്, ഗോഗ്ര എന്നിവടങ്ങളും ചർച്ചയിൽ വിഷയമായി.

മൂന്നരമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച പുനഃരാരംഭിച്ചത്. ഏപ്രിൽ ഒൻപതിനായിരുന്നു അവസാന ചർച്ച നടന്നത്. യഥാർത്ഥ നിയന്ത്രണരേഖയിലെ ഇന്ത്യൻ പ്രദേശമായ ചുഷൂൽ അതിർത്തിയിലായിരുന്നു അന്ന് ചർച്ച നടന്നത്.  

കിഴക്കൻ ലഡാക്കിൽ സൈനിക സംഘർഷം തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ മോശമായി ബാധിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ അറിയിച്ചിരുന്നു. തുടർന്നാണ് ചർച്ച പുനഃരാരംഭിച്ചത്. 

വിഷയത്തിൽ ഏകപക്ഷീയമായ തീരുമാനം ഇന്ത്യ അംഗീകരിക്കില്ലെന്ന് ജൂലായ് 14-ന് നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം ജയ്ശങ്കർ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.