മസ്‌കറ്റ്: രാജ്യത്ത് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ്, പിരമിഡ് മാര്‍ക്കറ്റിംഗ് എന്നിവ നിരോധിച്ച് ഒമാന്‍ വാണിജ്യ മന്ത്രാലയം. സാധനങ്ങളും സേവനങ്ങളും നെറ്റ് വർക്ക് മാര്‍ക്കറ്റിംഗ് പിരമിഡ് മാര്‍ക്കറ്റിംഗ് എന്നിവ വഴി വില്‍പന നടത്തുന്നതും പരസ്യം നല്‍കുന്നതുമെല്ലാം ഇനിമുതല്‍ നിയമലംഘനത്തിന്‍റെ പരിധിയില്‍ വരും.
വ്യാപാര തട്ടിപ്പ് കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 5,000 റിയാല്‍ പിഴ ഈടാക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാകുമെന്നും മന്ത്രി എന്‍ജി. ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. കൂടാതെ നെറ്റ് വർക്ക് മാര്‍ക്കറ്റിംഗ് പിരമിഡ് മാര്‍ക്കറ്റിംഗ് എന്നിവയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 800000070 എന്ന നമ്പറില്‍ വിവരം നല്‍കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.