ഇന്ധന വിലവര്‍ധനവ്: രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ എംപിമാരും പാര്‍ലമെന്റില്‍ എത്തിയത് സൈക്കിളില്‍

ഇന്ധന വിലവര്‍ധനവ്: രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ എംപിമാരും പാര്‍ലമെന്റില്‍ എത്തിയത് സൈക്കിളില്‍

ന്യുഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റിലേക്ക് എത്തിയത് സൈക്കിളില്‍. ഇന്ന് രാവിലെ രാഹുലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന ശേഷമാണ് ഇത്തരമൊരു റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനം വലയുമ്പോഴും കേന്ദ്ര സര്‍ക്കാരിന് ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, ഇന്ധന വില വര്‍ധനവ്, കര്‍ഷക സമരം, കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ് പാര്‍ലമെന്റ് സമ്മേളനം തുടങ്ങി ആദ്യദിനം മുതല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.