പുരുഷ ഗുസ്​തിയില്‍ ഇന്ത്യയുടെ രവികുമാര്‍ ദാഹിയയും ദീപക്​ പുനിയയും സെമിയില്‍

പുരുഷ ഗുസ്​തിയില്‍ ഇന്ത്യയുടെ രവികുമാര്‍ ദാഹിയയും ദീപക്​ പുനിയയും സെമിയില്‍

ടോക്യോ: ഒളിമ്പിക്സിൽ പുരുഷ ഗുസ്​തിയില്‍ ഫ്രീസ്​​റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയയും ദീപക്​ പുനിയയുമാണ്​ സെമിയിൽ.

രവികുമാര്‍ 57 കിലോ വിഭാഗത്തിലും ദീപക്​ പുനിയ 86 കിലോ വിഭാഗത്തിലുമാണ്​ സെമിയിലെത്തിയത്​. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയയുടെ ജോര്‍ജി വന്‍ഗലോവിനെ 14-4ന്​ തകർത്തു​ രവികുമാര്‍ സെമിയിലേക്ക്​ കടന്നത്​.

ചൈനയുടെ സുഷന്‍ ലിനിനെ 6-3ന്​ തോല്‍പ്പിച്ചാണ്​ ദീപക്​ സെമിയിലേക്ക്​​ കടന്നത്​. സെമിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക്​ മെഡല്‍ ഉറപ്പിക്കാം. ഇന്ന്​ ഉച്ച കഴിഞ്ഞാണ്​ രണ്ടു സെമി ഫൈനല്‍ മത്സരങ്ങളും അരങ്ങേറുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.