ചരിത്ര നിമിഷം: വെങ്കലം നേടിയ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ചരിത്ര നിമിഷം: വെങ്കലം നേടിയ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യുഡല്‍ഹി: ഒളിംപിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയുടെ വിജയത്തെ ചരിത്ര നിമിഷമെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഓരോ ഇന്ത്യക്കാരന്റെയും ഓര്‍മകളില്‍ ഈ ദിവസം എന്നെന്നും നിലനില്‍ക്കുമെന്നും നമ്മുടെ ഹോക്കി ടീമിനെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി.

കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ 31ന് പിന്നിലായിരുന്ന ഇന്ത്യ, ഐതിഹാസികമായ തിരിച്ചുവരവിലൂടെയാണ് മത്സരവും മെഡലും സ്വന്തമാക്കിയത്. സിമ്രന്‍ജീത് സിങ്ങിന്റെ ഇരട്ട ഗോളുകളുടെ മികവിലാണ് ഇന്ത്യയുടെ വിജയം. 17, 34 മിനിറ്റുകളിലാണ് സിമ്രന്‍ജീത് ലക്ഷ്യം കണ്ടത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.