ഷിക്കാഗോ: നഗരത്തിലെ വെസ്റ്റ് എംഗല്‍വുഡ് മേഖലയില്‍ ഗതാഗത നിയന്ത്രണത്തിലേര്‍പ്പെട്ടിരുന്ന പോലീസിനു നേരെ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഷിക്കാഗോയില്‍ 2018 നവംബറില്‍ സാമുവല്‍ ജിമെനെസിനു ശേഷം വെടിവെയ്പില്‍ പോലിസുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നില്ല.
മാരകമായ വെടിവെപ്പിനെക്കുറിച്ചുള്ള അന്വേഷണം തുടരുന്നു.പോലീസ് പുറത്തുവിട്ട ഏറ്റവും പുതിയ വിശദാംശങ്ങള്‍ അനുസരിച്ച്, കമ്മ്യൂണിറ്റി സുരക്ഷാ ടീമിലെ രണ്ട് അംഗങ്ങള്‍ ശനിയാഴ്ച രാത്രി 9:08 ന് ട്രാഫിക് സ്റ്റോപ്പ് നടത്തുമ്പോഴായിരുന്നു അക്രമ സംഭവമുണ്ടായത്. രണ്ട് ഉദ്യോഗസ്ഥരും തിരികെ വെടിയുതിര്‍ത്തു. പരിക്കേറ്റ ഉദ്യോഗസ്ഥരിലൊരാളായ 29 കാരിയാണ് ഷിക്കാഗോയിലെ മേഴ്‌സി ആശുപത്രിയില്‍ മരിച്ചത്.രണ്ട് കുറ്റവാളികളെ കസ്റ്റഡിയിലെടുക്കുകയും ഒരു തോക്ക് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു. ഇതില്‍ ഒരാളെ വെടിയുതിര്‍ത്താണ് പോലീസ് വീഴ്ത്തിയത്. ഇയാളെ ക്രൈസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് പറയുന്നതനുസരിച്ച് മൂന്നാമത്തെ പ്രതി ഒളിവിലാണ്.
ഷിക്കാഗോ മേയര്‍ ലോറി ലൈറ്റ്ഫൂട്ടും പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗണും സംഭവത്തില്‍ ഖേദവും ദുഃഖവും രേഖപ്പെടുത്തി.'ഇന്ന് ഞങ്ങളുടെ നഗരത്തെ സംബന്ധിച്ചിടത്തോളം വളരെ ദാരുണവും ദുഃഖകരവുമായ ദിവസമാണ്. പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി ഏവരും പ്രാര്‍ത്ഥിക്കണം' - ലൈറ്റ്ഫൂട്ട് ശനിയാഴ്ച രാത്രി പറഞ്ഞു. ' കുടുംബങ്ങളിലേക്ക് അവര്‍ സുരക്ഷിതമായി എല്ലാ ദിവസവും മടങ്ങാന്‍ നമ്മുടെ പ്രാര്‍ത്ഥന ആവശ്യമാണ്.'
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.