സി പി എം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് പുതിയ പ്രായപരിധി; പിണറായി വിജയന് ഇളവ് നല്‍കണോയെന്ന് ആലോചിക്കും

സി പി എം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് പുതിയ പ്രായപരിധി; പിണറായി വിജയന് ഇളവ് നല്‍കണോയെന്ന് ആലോചിക്കും

ന്യുഡല്‍ഹി: പശ്ചിമബംഗാളില്‍ പാര്‍ട്ടി നേരിട്ടത് വന്‍ തകര്‍ച്ചയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. തിരുത്തലിന് ഉറച്ച നടപടിക്ക് കമ്മിറ്റി രൂപം നല്‍കി. കേരളത്തിലെ ജനങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തന മികവ് അംഗീകരിച്ചു എന്നും സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തിയതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് പുതിയ പ്രായ പരിധി നിശ്ചയിച്ചതായും യെച്ചൂരി വ്യക്തമാക്കി. 80 വയസ്സായിരുന്നു ഇതുവരെയുള്ള പരമാവധി പ്രായപരിധി. ഇത് 75 ആക്കിയിരിക്കുകയാണ്. പിണറായി വിജയന് ഇളവ് നല്‍കണോ എന്ന് ആലോചിക്കും.

കേരളത്തില്‍ ഇടതു സര്‍ക്കാരിന് ലഭിച്ച ജനസമ്മതി പ്രളയവും മഹാമാരിയും കൈകാര്യം ചെയ്ത രീതിക്കുള്ള അംഗീകാരമാണെന്നാണ് കേന്ദ്രക്കമ്മിറ്റിയുടെ വിലയിരുത്തല്‍. കേരളത്തിന്റെ മതേതര ജനാധിപത്യ മൂല്യം സംരക്ഷിച്ചതിനുള്ള അംഗീകാരമാണിതെന്നും വിലയിരുത്തലുണ്ട്. കേരളത്തില്‍ ജനങ്ങള്‍ ഏല്‍പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിന് രൂപരേഖ ഉണ്ടാക്കും. സ്‌കൂളുകള്‍ എത്രയും വേഗം തുറക്കാന്‍ നടപടി വേണമെന്ന് സിപിഎം. ഇതിനായി കുട്ടികളുടെയും

സ്‌കൂള്‍ ജീവനക്കാരുടെയും വാക്‌സിനേഷന് മുന്‍ഗണന നല്‍കണമെന്നും സിപിഎം അഭിപ്രായപ്പെട്ടു. വരുമാനനികുതി നല്കാത്ത എല്ലാവര്‍ക്കും 7500 പ്രതിമാസ ധനസഹായം നല്‍കണമെന്നും കേന്ദ്രക്കമ്മിറ്റി ആവശ്യപ്പെട്ടു. കെകെ ഷൈലജയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിറുത്തിയതിനെ ന്യായീകരിച്ചാണ് സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്. മാറ്റങ്ങള്‍ക്കുള്ള നയം ജനം അംഗീകരിച്ചു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.