പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: മുഖ്യപ്രതികള്‍ ഇഡി കസ്റ്റഡിയില്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: മുഖ്യപ്രതികള്‍ ഇഡി കസ്റ്റഡിയില്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ മുഖ്യപ്രതികളായ രണ്ടു പേരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ തോമസ് ഡാനിയേലിനേയും മകളും ഡയറക്ടറുമായ റീന മറിയം തോമസിനേയുമാണ് അറസ്റ്റ് ചെയ്തത്.

നിക്ഷേപകരെ വഞ്ചിച്ച് രണ്ടായിരം കോടിയോളം രൂപ തട്ടിയെടുത്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ സംസ്ഥാനത്താകെ ആയിരത്തിലധികം കേസുകളാണ് തട്ടിപ്പിന്റെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. തട്ടിയെടുത്ത പണം ചെലവഴിച്ചത് സംബന്ധിച്ചും ബിനാമി ഇടപാടുകളെ കുറിച്ചുമാണ് ഇഡി അന്വേഷണം നടത്തുന്നത്.

തട്ടിയെടുത്ത പണം ദുബായ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിക്ഷേപിച്ചതായാണ് ഇഡിയുടെ കണ്ടെത്തല്‍. കേസില്‍ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. പ്രതികളെ ഇന്ന് സിജെഎം കോടതിയില്‍ ഹാജരാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.