ഇന്ത്യയില്‍ നിന്നും അബുദബിയില്‍ എത്തുന്നവർക്ക് 12 ദിവസം ക്വാറന്‍റീന്‍

ഇന്ത്യയില്‍ നിന്നും അബുദബിയില്‍ എത്തുന്നവർക്ക് 12 ദിവസം ക്വാറന്‍റീന്‍

അബുദബി: ഇന്ത്യയില്‍ നിന്നും അബുദബി വിമാനത്താവളത്തില്‍ ഇറങ്ങുന്നവർക്ക് 12 ദിവസം ക്വാറന്‍റീന്‍ വേണമെന്ന് നിർദ്ദേശം. നേരത്തെ 10 ദിവസം ക്വാറന്‍റീന്‍ വേണമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീടത് മാറ്റുകയായിരുന്നു. എയർ ഇന്ത്യ നേരത്തെ തന്നെ ഇതുസംബന്ധിച്ച നിർദ്ദേശം നല്‍കിയിരുന്നു. യാത്രക്കാർക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ അല്ലെങ്കില്‍ ഹോം ക്വാറന്‍റീന്‍ സ്വീകരിക്കാം.

അബുദബി വിമാനത്താവളത്തിലിറങ്ങിയാല്‍ ക്വാറന്‍റീന്‍ കാലയളവില്‍ നിരീക്ഷവാച്ച് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. വിമാനത്താവളത്തിലെത്തിയാലുളള പിസിആർ ടെസ്റ്റിന് പുറമെ ആറാം ദിവസവും പതിനൊന്നാം ദിവസവും പിസിആർ ടെസ്റ്റും നടത്തണം. എത്തിഹാദാണ് ഇതുസംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങള്‍ നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.