എയർ ഇന്ത്യയും പറക്കും; അബുദബിയിലേക്ക്

എയർ ഇന്ത്യയും പറക്കും;  അബുദബിയിലേക്ക്

ദുബായ്: ഇന്ത്യയില്‍ നിന്ന് അബുദബിയിലേക്ക് സർവ്വീസ് നടത്താന്‍ എയർ ഇന്ത്യയ്ക്ക് അനുമതി. യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമാണ് അബുദബിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുളളത്. എമിറേറ്റിലേക്ക് പ്രവേശിച്ചാല്‍ 12 ദിവസം ക്വാറന്‍റീനുമുണ്ട്. നിരീക്ഷണവാച്ചും ധരിക്കണം. 6,11 ദിവസങ്ങളില്‍ പിസിആർ പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പിക്കണം.

എയർഇന്ത്യയ്ക്ക് അബുദബിയിലേക്ക് എത്ര സർവ്വീസുകളുണ്ടാകുമെന്നതടക്കമുളള കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി അബുദബി വിസക്കാർ ഷാ‍ർജ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ദുബായ് വിസക്കാ‍ർക്ക് അബുദബിയിലെത്തുന്നതിന് തടസ്സമില്ലെന്ന് കഴിഞ്ഞ ദിവസം എത്തിഹാദ് അറിയിച്ചിരുന്നു. എന്നാല്‍ ക്വാറന്‍റീന്‍ ഉള്‍പ്പടെയുളള വ്യവസ്ഥകളുളളതിനാല്‍ ദുബായ് വിസക്കാരിലധികവും ദുബായ് വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്.മറ്റ് എമിറേറ്റുകളിലെ വിസക്കാരാവട്ടെ, ഷാ‍ർജ വിമാനത്താവളത്തിലേക്കുമാണ് എത്തുന്നത്.അതേസമയം മാനുഷിക പരിഗണനയിലെ ഇളവ് പ്രയോജനപ്പെടുത്തി നിരവധിപേർ ഷാ‍ർജയിലും ദുബായിലുമെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.