മല്‍സ്യ വില്‍പനക്കാരിക്കെതിരെ കയ്യേറ്റം: അപലപനീയമെന്ന് ബിഷപ്പ് ജോസഫ് കരിയില്‍

മല്‍സ്യ വില്‍പനക്കാരിക്കെതിരെ കയ്യേറ്റം: അപലപനീയമെന്ന് ബിഷപ്പ് ജോസഫ് കരിയില്‍

തിരുവനന്തപുരം: മല്‍സ്യ വില്പനക്കാരി അല്‍ഫോന്‍സായെ കയ്യേറ്റം ചെയ്ത നടപടി തികച്ചും അപലപനീയമാണെന്ന് കേരളാ റീജിയണല്‍ ലത്തീന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് കരിയില്‍ വ്യക്തമാക്കി. കുറ്റക്കാര്‍ എത്ര ഉന്നതരാണെങ്കിലും അവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മല്‍സ്യ വില്‍പനക്കാരിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധായ കേസെടുത്തു. സംഭവിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തി.

സംഭവത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി സെപ്റ്റംബര്‍ പത്തിനകം ആറ്റിങ്ങല്‍ നഗരസഭാ സെക്രട്ടറി റിപ്പോര്‍ട് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥര്‍ വഴിയോര കച്ചവടക്കാരുടെ മല്‍സ്യം വലിച്ചെറിയുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.