അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: അവയവ ദാനത്തിനുള്ള സമ്മത പത്രം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൃതസഞ്ജീവനി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. സാറാ വര്‍ഗീസിന് സമ്മതപത്രം ഒപ്പിട്ട് നല്‍കി. ലോക അവയവദാന ദിനം ആചരിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ അവയവ ദാന സമ്മതപത്രം നല്‍കിയത്. അവയവദാതാക്കളാകാന്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് പതിമൂന്നിനായിരുന്നു ദേശീയ അവയവദാന ദിനം. ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല മരണാനന്തരവും പുണ്യം ചെയ്യാം അതാണ് അവയവദാനം. ഒരു മനുഷ്യന് ചിലവില്ലാതെ സമൂഹത്തോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നന്മയുള്ള പ്രവര്‍ത്തി. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് അവയവദാനം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ഈ വഴിയില്‍ ഇനിയും നാം ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് മൂലം പ്രതിവര്‍ഷം അഞ്ചു ലക്ഷം പേര് രാജ്യത്ത് മരിക്കുന്നുണ്ടെന്നാണ് ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ റിപ്പോര്‍ട്ടുകള്‍. സാധാരണ ഗതിയില്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്ന ഒരു മനുഷ്യന് എട്ട് പേരുടെ ജീവന്‍ രക്ഷിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയെ സംബന്ധിച്ച് മസ്തിഷ്‌ക മരണം സംഭവിക്കുന്ന ആളുകളുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചു വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.