വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ അള്ളിപ്പിടിച്ചിരുന്ന രണ്ട് അഫ്ഗാനികള്‍ വീണു മരിച്ചു

വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ അള്ളിപ്പിടിച്ചിരുന്ന രണ്ട് അഫ്ഗാനികള്‍ വീണു മരിച്ചു


കാബൂള്‍ : താലിബാനെ ഭയന്ന് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ അള്ളിപ്പിടിച്ചിരുന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് അഫ്ഗാനികള്‍ നിലംപതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രാണ രക്ഷയ്ക്ക് എന്തു ചെയ്യാനും തയ്യാറായി നില്‍ക്കുന്ന അഫ്ഗാനികള്‍ ലോകത്തിനു മുമ്പില്‍ നൊമ്പരക്കാഴ്ച്ചയാകുന്നതിന്റെ ഒടുവിലത്തെ സംഭവമായി ഇത്.പ്രാണന് വേണ്ടി കിട്ടുന്നതെന്തിലും കയറി പലായനം ചെയ്യുകയാണ് അഫ്ഗാന്‍ പൗരന്മാര്‍.

കാബൂളില്‍ നിന്ന് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കുന്ന യുഎസ് വ്യോമസേന വിമാനത്തില്‍ നിന്നാണ് ഇരുവരും വീണു മരിച്ചത്.വിമാനം പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ രണ്ടുപേരും വിമാനത്തില്‍ നിന്ന് വീഴുകയായിരുന്നു. നേരത്തേ, അമേരിക്കന്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുഎസ് വിമാനത്തിലേക്ക് ജനങ്ങള്‍ ഓടി അടുത്തതിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തില്‍ യുഎസ് സേന ആകാശത്തേക്ക് വെടിവച്ചിരുന്നു.നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനത്താവളത്തുനിന്നുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചു. രാജ്യം താലിബാന്റെ നിയന്ത്രണത്തിലാവുകയും പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യംവിടുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്താവള ടെര്‍മിനലിലേക്ക് ഇരച്ചെത്തുകയായിരുന്നു. കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങള്‍ എത്തിയത് വിമാനത്താവളത്തില്‍ വലിയ തിക്കുംതിരക്കും സൃഷ്ടിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.