കാബൂൾ: താലിബാൻ ഭീകരർ കാബൂൾ കയ്യേറിയതിന് പിന്നാലെ അഫ്ഗാൻ മുൻ പ്രസിഡന്റ് അഷ്റഫ് ഘനി രാജ്യം വിട്ടത് ഹെലികോപ്റ്റർ നിറയെ പണവുമായെന്ന് റിപ്പോർട്ട്. റഷ്യൻ എംബസി വക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ നാല് കാറുകളിൽ നിറയെ പണവുമായി അഷ്റഫ് ഘനി വിമാനത്താവളത്തിൽ എത്തിയെന്നാണ് റഷ്യൻ എംബസി വക്താവ് നികിത ഐഷെൻകോ പറയുന്നത്.
പണം മുഴുവൻ ഹെലികോപ്റ്ററിൽ നിറയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതിനെത്തുടർന്ന് ശേഷിച്ചവ റൺവേയിൽ ഉപേക്ഷിക്കേണ്ടിവന്നെന്നാണ് നികിത പറയുന്നത്.
എന്നാൽ അഫ്‌ഗാനിൽ നിന്ന് പലായനം ചെയ്ത അദ്ദേഹത്തിന് താജിക്കിസ്ഥാന്‍ പ്രവേശനാനുമതി ലഭിക്കാത്തതിനെത്തുടർന്ന് അഷ്റഫ് ഘനി ഒമാനിലേക്കാണ് പോയത്. അദ്ദേഹം ഉടൻ അമേരിക്കയിലേക്ക് കടക്കുമെന്നും റിപ്പോർട്ടുണ്ട്.
രക്തചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ രാജ്യം വിട്ടതെന്ന് അഷ്റഫ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. തനിക്ക് രണ്ട് മാർഗങ്ങൾ മാത്രമാണ് മുന്നിൽ ഉണ്ടായിരുന്നത്. ഒന്നുകിൽ കൊട്ടാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന താലിബാനെ നേരിടുക. അല്ലെങ്കിൽ 20 വർഷമായി താൻ സംരക്ഷിച്ചു പോരുന്ന രാജ്യം വിടുക. താലിബാൻ എത്തിയത് കാബൂളിനെ ആക്രമിക്കാനാണെന്നും രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ താൻ പോകുന്നു എന്നുമാണ് അഷ്റഫ് ഘനി വ്യക്തമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.