അധിക കോവിഡ് വാക്സിന്‍ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ല; കോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം

അധിക കോവിഡ് വാക്സിന്‍ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ല;  കോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം

കൊച്ചി: കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ടിലേറെ ഡോസ് എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അധിക കോവിഡ് പ്രതിരോധ വാക്സിന്‍ എടുക്കാന്‍ അനുമതി തേടി കേരളാ ഹൈക്കോടതിയില്‍ കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ ഗിരികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

എന്നാൽ നേരെത്തെ ഗിരീഷ് രണ്ട് ഡോസ് കോവാക്‌സിന്‍ സ്വീകരിച്ചിരുന്നു. കോവാക്‌സിന്‍ സൗദി അംഗീകരിക്കാത്തതിനാലാണ് ഹര്‍ജിക്കാരന്‍ മൂന്നാം ഡോസിന് അനുമതി തേടിയിരിക്കുന്നത്. രണ്ട് ഡോസ് എടുത്തവര്‍ക്ക് മൂന്നാം ഡോസ് എടുക്കാനാകില്ലെന്നും അതിനുള്ള മാര്‍ഗനിര്‍ദേശമില്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.

ലോകാരോഗ്യസംഘടനക്ക്​ മുൻപാകെ അനുമതിക്കായുള്ള കോവാക്​സിന്‍ അപേക്ഷ എത്തിയിട്ടുണ്ട്​. എന്നാല്‍, ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടന ഇതുവരെ തീരുമാനം അറിയിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.