വിദേശത്ത് നിന്നും നിശ്ചിത വാക്സിനെടുത്തവ‍ർക്ക് വരാം എത്തിഹാദ്

വിദേശത്ത് നിന്നും നിശ്ചിത വാക്സിനെടുത്തവ‍ർക്ക് വരാം എത്തിഹാദ്

ദുബായ്: യുഎഇ അംഗീകരിച്ച വാക്സിനെടുത്തവ‍ർക്ക് വരാമെന്ന് എത്തിഹാദ്. സിനോഫാം, ജാന്‍സെന്‍,ഫൈസ‍ർ,സ്പുട് നിക്, ഓക്സ്ഫ‍ർഡ് അസ്ട്ര സെനക്ക, മൊഡേണ വാക്സിനെടുത്തവർക്ക് ഐസിഎ അനുമതിയോടെ യാത്രയാകാമെന്നാണ് എത്തിഹാദ് വ്യക്തമാക്കുന്നത്.

അതേസമയം, ഇന്ത്യയില്‍ നിന്നടക്കം നിലവില്‍ യാത്രാവിലക്കുളള രാജ്യങ്ങളില്‍ നിന്നുളളവർക്ക് വരാനാകുമോയെന്നുളളതില്‍ വ്യക്തതയില്ല. വിദേശത്ത് നിന്നും എടുത്ത വാക്സിന്‍ വിവരങ്ങള്‍ ഐസിഎ വെബ്സൈറ്റിലോ ആപ്പിലോ ആഗസ്റ്റ് 15 മുതല്‍ നല്കിത്തുടങ്ങാമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

ആഗസ്റ്റ് 20 മുതല്‍ അബുദബിയില്‍ പൊതു സ്ഥലങ്ങളില്‍ വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശന അനുമതി. അല്‍ ഹോസന്‍ ആപ്പില്‍ പച്ചനിറമുണ്ടായിരിക്കുകയും വേണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.