ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ നാളെ മുതൽ; വാഹനങ്ങളിലിരുന്നും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം

ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ നാളെ മുതൽ; വാഹനങ്ങളിലിരുന്നും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം

തിരുവനന്തപുരം : കോവിഡ് വാക്‌സിന്‍ ഇനി മുതൽ വാഹനത്തിലിരുന്നും സ്വീകരിക്കാം. വാക്‌സിനേഷന്‍ സെന്ററിലേക്ക് വരുന്ന വാഹനത്തില്‍ തന്നെ ഇരുന്ന് രജിസ്റ്റര്‍ ചെയ്യാനും വാക്‌സിന്‍ സ്വീകരിക്കാനും ഒബ്‌സര്‍വേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കും. അതിനുവേണ്ട സജ്ജീകരണങ്ങൾ വാക്‌സിനേഷന്‍ പ്രക്രിയകള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ വാഹനത്തിന് സമീപത്തെത്തി സ്വീകരിക്കും.

അതേസമയം ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സംവിധാനം നാളെ മുതൽ തിരുവനന്തപുരത്ത് തുടങ്ങുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റർ തിരുവനന്തപുരം വിമന്‍സ് കോളജിലാണ് ആരംഭിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. നവ്‌ജോത് ഖോസയാണ്  ഈ കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഈ വാക്‌സിനേഷന്‍ ഡ്രൈവിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതിനായുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ നാളെ മുതല്‍ എല്ലാ ദിവസവും വൈകുന്നേരം മൂന്നിന് ഓപ്പണ്‍ ആകും. ഓണം അവധി ദിവസങ്ങളില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.