അബുദാബി : അഫ്ഗാൻ പ്രസിഡന്റ് സ്വന്തം കാര്യം നോക്കി നാടുവിട്ടെന്ന ആരോപണങ്ങളോട് പ്രതികരിച്ച അഷ്റഫ് ഗനി. താൻ അഫ്ഗാനിൽ തുടർന്നിരുന്നെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു അഫ്ഗാൻ പ്രസിഡന്റ് കൂടി തൂക്കിലേറപ്പെട്ടേനേ എന്ന മുൻ പ്രസിഡന്റ് അഷ്റഫ് ഗനി പറഞ്ഞു.
രാജ്യം താലിബാൻ തീവ്രവാദികളുടെ കൈകളിലമർന്നപ്പോൾ പ്രസിഡന്റ് സ്വന്തം കാര്യം നോക്കി നാടുവിട്ടെന്ന ആരോപണങ്ങൾക്കിടയിലാണ് വിശദീകരണവുമായി അഷ്റഫ് ഗനി രംഗത്തെത്തിയിരിക്കുന്നത്. താൻ നാടുവിട്ട് അബുദാബിയിലേക്ക് പോകാൻ ഇടയായ സാഹചര്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട് .
"ഇപ്പോൾ ഞാൻ എമിറേറ്റ്സിലാണ്. അതിനാലാണ് കലാപവും ചോരചിന്തലുമെല്ലാം അവസാനിച്ചത്". സ്വന്തം രാജ്യത്തേക്ക് തിരികെ വരാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്യൂട്ട് കേസ് നിറയെ കാശുമായി മുങ്ങി എന്ന വാർത്തകളെ അദ്ദേഹം നിഷേധിച്ചു.
"പണം കൈമാറ്റം ചെയ്യപ്പെട്ടതായുള്ള ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട് എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. അഫ്ഗാനിൽ നിന്ന് ഞാൻ പുറത്താക്കപ്പെടുമ്പോൾ കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും എനിക്ക് ലഭിച്ചിരുന്നില്ല. ഞാൻ അവിടെ തുടർന്നിരുന്നെങ്കിൽ അഫ്ഗാൻകാരുടെ കൺമുന്നിൽ അവരുടെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് കൂടെ തൂക്കിലേറപ്പെട്ടേനെ", അഷ്റഫ് ഗനി പറഞ്ഞു
കോടിക്കണക്കിന് ഡോളറുകൾ രാജ്യത്തിന്റെ ഖജനാവിൽ നിന്ന് മോഷ്ടിച്ചാണ് പ്രസിഡന്റ് കടന്നു കളഞ്ഞതെന്ന താജിക്കിസ്ഥാനിലെ അഫ്ഗാൻ പ്രസിഡന്റിന്റെ ആരോപണത്തെയും അദ്ദേഹം നിഷേധിച്ചു. ഒരു ഹെലികോപ്റ്ററിലും നാല് കാറുകളിലും നിറയെ പണവുമായാണ് ഗനി രാജ്യം വിട്ടതെന്ന് രണ്ട് ദിവസം മുമ്പാണ് റഷ്യൻ എംബസി ആരോപണം ഉന്നയിച്ചത്.
ഹമീദ് കർസായി, അബ്ദുളള അബ്ദുള്ള എന്നിവരും താലിബാൻ മുതിർന്ന അംഗങ്ങളുമായി ചർച്ചകൾ നടന്നു വരികയാണെന്നും അതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഗനി പറഞ്ഞു. "നിലവിൽ സക്കാരുമായി നടത്തിവരുന്ന അനുരഞ്ജന ചർച്ചകളെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇപ്പോൾ അബ്ദുള്ള അബ്ദുള്ളയും മുൻ പ്രസിഡന്റ് ഹമീദ് കർസായിയും വിഷയം ഏറ്റെടുത്തിട്ടുണ്ട്" എന്നും ഗനി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.