കോട്ടയം കുറവിലങ്ങാട് സ്വദേശി സജികുമാർ കുവൈറ്റിൽ നിര്യാതനായി

കോട്ടയം കുറവിലങ്ങാട് സ്വദേശി സജികുമാർ കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ് സിറ്റി: അൽ റൗദത്താൻ മിനറൽ വാട്ടർ ബോട്ടിലിങ്ങ് കമ്പനി ക്വാളിറ്റി കൺട്രോൾ മാനേജർ കെ.ആർ സജികുമാർ (55വയസ്സ് ) ഹൃദായാഘാതം മൂലം നിര്യാതനായി. കോട്ടയം കുറവിലങ്ങാട് സ്വദേശിയായ സജി കുമാർ കുടുംബമായി അബ്ബാസിയായിലാണു താമസം. ഭാര്യ: ബിന്ദു (ഫിർദൗസ് ക്ലിനിക്) മക്കൾ: തുഷാരാ, താരക, തേജസ് കൃഷ്ണ. മൃത സംസ്കാരം നാട്ടിൽ വച്ച് നടത്തപ്പെടും.

സജികുമാർ സാരഥി കുവൈറ്റിൻ്റെ മുൻ അഡ്വൈസറി ബോർഡ് അംഗവും, പ്രവാസി കേരള കോൺഗ്രസ് (M) കുവൈറ്റ് ചാപ്റ്ററിൻ്റെ മുൻ വൈസ് പ്രസിഡൻറും ആയിരുന്നു.  സജി കുമാറിൻ്റെ നിര്യാണത്തിൽ സാരഥി ജനറൽ സെക്രട്ടറി ബിജു സി വി യും , പ്രവാസി കേരള കോൺഗ്രസ് ഭാരവാഹികളായ അഡ്വ.സുബിൻ അറക്കൽ, ജോബിൻ ജോൺ, സുനിൽ തൊടുക എന്നിവരും അഗാധമായ ദു:ഖം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.