അബുദാബി: ഫുജൈറ(യുഎഇ) കത്തോലിക്കാ ദേവാലയത്തിലെ സജീവ ശുശ്രൂഷക ഗ്രേസി ടോമി (56) മണത്ര നിര്യാതയായി. അൽ ഐനിലെ പ്രാർത്ഥനാശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം അബുദാബി വഴി ഇന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകും. മൃത സംസ്കാര ശുശ്രൂഷകൾ ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് പള്ളിയിൽ നടത്തപ്പെടും.
ഭർത്താവ്: ടോമി തോമസ്(മണത്ര, ചമ്പക്കുളം). മക്കൾ: മരിയ ഗ്രേസ് തോമസ്, ക്രിസ്റ്റി ഗ്രേസ് തോമസ്.
ഗ്രേസി ടോമിയുടെ നിര്യാണത്തിൽ ഫുജൈറ എസ്എംസിഎ പ്രസിഡണ്ട് ഷിബു കുന്നക്കാട്ട്, ചങ്ങനാശേരി പ്രവാസി അപ്പോസ്തോലറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിക്കളം, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിജോ മാറാട്ടുകളം, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോർജ് മീനത്തേക്കോണിൽ, ടെസി ഫിലിപ്പ്, ജോണി കോച്ചേരി, തോമസ് ജോൺ മാപ്പിളശ്ശേരി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.