അബുദബിയില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷനും മുതിർന്നവ‍ർക്ക് ബൂസ്റ്റ‍ർ ഡോസിനും ബുക്കിംഗ് ആവശ്യമില്ല

അബുദബിയില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷനും മുതിർന്നവ‍ർക്ക് ബൂസ്റ്റ‍ർ ഡോസിനും ബുക്കിംഗ് ആവശ്യമില്ല

അബുദബി: എമിറേറ്റില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷനായും മുതിർന്നവ‍ർക്ക് ബൂസ്റ്റ‍ർ ഡോസിനായും മുന്‍കൂട്ടി ബുക്കിംഗ് ചെയ്യേണ്ട ആവശ്യമില്ലെന്ന് അബുദബി ആരോഗ്യവകുപ്പ്.

സേഹ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാതെ തന്നെ ബൂസ്റ്റർ ഡോസ് എടുക്കാം. 3 മുതല്‍ 17 വയസുവരെയുളള കുട്ടികള്‍ക്ക് സിനോഫാം കോവിഡ് വാക്സിനും 12 വയസും അതില്‍ കൂടുതലുമുളളവർക്ക് ഫൈസർ ബയോടെക് വാക്സിനുമാണ് നല്കുന്നത്.

ബൂസ്റ്റർ ഡോസ് വാക്സിന്‍ മുതിർന്ന പൗരന്മാർക്കും താമസക്കാർക്കും അബുദബിയിലുടനീളമുളള എല്ലാ സേഹ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും വാക് ഇന്‍ സൗകര്യം വഴി ലഭ്യമാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.