ഗാര്‍ലിക് മില്‍ക്ക് അസുഖ നിവാരണത്തിനും ആരോഗ്യത്തിനും ഉത്തമം

ഗാര്‍ലിക് മില്‍ക്ക് അസുഖ നിവാരണത്തിനും ആരോഗ്യത്തിനും ഉത്തമം

പല കറികളിലും സ്ഥിരം ചേരുവയായ വെളുത്തുള്ളി ഏറെ ആരോഗ്യ ഗുണങ്ങള്‍ ചേര്‍ന്ന ഒന്നാണ്. വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകമാണ് ഇതിനു പ്രധാനപ്പെട്ട ഗുണങ്ങള്‍ നല്‍കുന്നത്. ഇത് നല്ലൊരു ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നതാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതിന് കാരണം. അലിസിന്‍ കൂടാതെ അജോയീന്‍, അലീന്‍ തുടങ്ങിയവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, ഫോസ്ഫറസ്,വൈറ്റമിന്‍ ബി, കാത്സ്യം, പൊട്ടാസിയം. തുടങ്ങി ശരീരത്തിനാവശ്യമായ ഘടകങ്ങളെല്ലാം വെളുത്തുള്ളിയിലുണ്ട്.വെളുത്തുള്ളിയ്ക്കൊപ്പം പാലിന്റ ഗുണം കൂടിയാകുമ്പോള്‍ പ്രയോജനം ഏറെയാണ്. ഇതിനാല്‍ തന്നെ വെളുത്തുള്ളി ചതച്ചിട്ട് തിളപ്പിയ്ക്കുന്ന പാല്‍ ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ്.
അലര്‍ജി
ന്യൂമോണിയയ്‌ക്കെതിരെ നല്‍കാവുന്ന ഏറ്റവും നല്ല വീട്ടു മരുന്നാണ് ഗാര്‍ലിക് മില്‍ക്ക്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് നല്‍കാം. സ്ഥിരമായി അലര്‍ജി പ്രശ്നങ്ങള്‍ അലട്ടുന്നവര്‍ ഈ വഴി പരീക്ഷിച്ചാല്‍ ഗുണമുണ്ടാകും. കൂടാതെ ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിയിട്ട പാല്‍ കുടിയ്ക്കുന്നത്. അലര്‍ജിയ്ക്കും ആസ്തമ പോലുള്ള പ്രശ്നങ്ങള്‍ക്കും കോള്‍ഡിനും പ്രതിവിധിയാണ്. മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്‍. ഇതിലെ എന്‍സൈമുകള്‍ ലിവറിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും. 5 ദിവസം ഇത് അടുപ്പിച്ചു കുടിയ്ക്കുന്നത് മഞ്ഞപ്പിത്തം വേഗം മാറാന്‍ വഴിയൊരുക്കും.
ദഹന പ്രശ്നങ്ങള്‍ക്കും
കുടലിലെ വിരശല്യം അകറ്റാന്‍ മികച്ചതാണ് ഗാര്‍ലിക് മില്‍ക്. പാല്‍ കുടിയ്ക്കുമ്പോഴുണ്ടാകുന്ന അസിഡിറ്റി പ്രശ്നങ്ങളൊഴിവാക്കാനുള്ള മികച്ചൊരു വഴിയാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്‍. ഗ്യാസ്, നെഞ്ചെരിച്ചില്‍ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും. പാല്‍ കുടിയ്ക്കുമ്പോള്‍ അല്ലാതെ ഉണ്ടാകുന്ന ദഹന പ്രശ്നങ്ങള്‍ക്കും വെളുത്തുളളി നല്ലൊരു പരിഹാരമാണ്. ഇത് രാത്രിയില്‍ ദഹനത്തെ സഹായിക്കും. ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ സുഖകരമായ കുടുതല്‍ ആരോഗ്യവും ഉറപ്പു വരുത്തും. പാല്‍ കുടിയ്ക്കുമ്പോഴല്ലാതെയുണ്ടാകുന്ന ദഹന പ്രശ്നങ്ങള്‍ക്കും വെളുത്തുളളി നല്ലൊരു പരിഹാരമാണ്. ദിവസവും വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്‍ കുടിയ്ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.
ഹൃദയാരോഗ്യത്തിന്
പേശീ വലിവ് മൂലമുള്ള വേദന, മുട്ടുവേദന, വാതസംബന്ധമായ വേദനകള്‍ എന്നിവയ്ക്ക് വേദനസംഹാരിയായി ഉപയോഗിക്കാവുന്നതാണ് ഗാര്‍ലിക് മില്‍ക്. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഇതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതുമാണ്. ഹൃദയത്തിലേയ്ക്കുള്ള ബ്ലോക്ക് നീക്കുവാനും ഹൃദയാഘതം അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഉചിതമാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ നീക്കാന്‍ വെളുത്തുളളിക്കും സാധിക്കും. ഇതു വഴി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുന്നു. രാത്രിയില്‍ ഉറക്കം വരാത്തതിനുള്ള, അതായത് ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ് ഗാര്‍ലിക് മില്‍ക്.
ടോക്സിനുകള്‍
സ്ഥിരമായി മുഖക്കുരു വരുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ആരോഗ്യകരമായ ഒരു പാനീയമാണ് ഗാര്‍ലിക് മില്‍ക്ക്. സ്ഥിരമായി കഴിക്കുന്നത് മുഖക്കുരു ശമിക്കാന്‍ സഹായിക്കും. ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്നതു കൊണ്ടു തന്നെ രോഗങ്ങള്‍ തടയാനും മുഖക്കുരു പോലെ ചര്‍മത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ തടയാനും ഈ പാല്‍ ഏറെ ഉത്തമമാണ്. കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ധിക്കാന്‍ ഇത് സഹായിക്കും. വെളുത്തുള്ളി ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നു. കൊഴുപ്പില്ലാത്ത പാല്‍ വേണം, ഉപയോഗിക്കാന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.