അഫ്ഗാനിസ്ഥാന്‍ ഭരണകൂടമായി താലിബാനെ അംഗീകരിക്കില്ലെന്ന് ജപ്പാന്‍

അഫ്ഗാനിസ്ഥാന്‍ ഭരണകൂടമായി താലിബാനെ അംഗീകരിക്കില്ലെന്ന് ജപ്പാന്‍

ടോക്കിയോ: താലിബാനെ നിയമസാധുതയുള്ള ഭരണകൂടമായി കണക്കില്ലെന്ന് പ്രഖ്യാപിച്ച് ജപ്പാന്‍. അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി കൂടി ആലോചിച്ചതിന് ശേഷം രാജ്യത്തിന്റെ താല്‍പര്യം കൂടി കണക്കിലെടുത്താകും അഫ്ഗാന്‍ വിഷയത്തില്‍ തീരുമാനമെടുക്കുകയെന്നും ജപ്പാന്‍ അറിയിച്ചു. ചീഫ് കാബിനറ്റ് സെക്രട്ടറി കാട്സുനോബു കാട്ടോ വാര്‍ത്താ സമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ എംബസിയിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ജപ്പാന്‍ കഴിഞ്ഞ ദിവസം തിരികെയെത്തിച്ചിരുന്നു. ഇതിനിടെ അഫ്ഗാനില്‍ നിന്നെത്തുന്നവര്‍ക്കായി തങ്ങളുടെ രാജ്യാതിര്‍ത്തികളും വിമാനത്താവളങ്ങളും റോഡുകളും തുറന്നിരിക്കുമെന്ന് യുഎസ്, യുകെ, ജെര്‍മനി, കാനഡ, ജപ്പാന്‍ ഉള്‍പ്പെടെ 60 രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതിന് പിന്നാലെ സ്വദേശികളും വിദേശികളുമായ നിരവധി പൗരന്മാരാണ് രാജ്യം വിടാന്‍ കാബൂള്‍ വിമാനത്താവളത്തിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.