തമിഴ്‌നാട്ടില്‍ വിദ്യാലയങ്ങളും തീയേറ്ററുകളും തുറക്കുന്നു; ഒമ്പതിന് മുകളിലുള്ള ക്ലാസുകള്‍ ഒന്നിന് തുടങ്ങും

തമിഴ്‌നാട്ടില്‍ വിദ്യാലയങ്ങളും തീയേറ്ററുകളും തുറക്കുന്നു; ഒമ്പതിന് മുകളിലുള്ള ക്ലാസുകള്‍ ഒന്നിന് തുടങ്ങും

ചെന്നൈ: തമിഴ്‌നാട്ടില്‍ വിദ്യാലയങ്ങളും തീയേറ്ററുകളും തുറക്കുന്നു. ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളും കോളേജുകളും സെപ്റ്റംബര്‍ ഒന്നിനു തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിനു മുന്നോടിയായി അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കും.

സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ആദ്യഘട്ടമായാണ് ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം പോളി ടെക്‌നിക്ക് കോളേജുകളും തുറക്കും. സെപ്റ്റംബര്‍ 15 ന് ശേഷം ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകളും തുറന്നേക്കും. ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമായിരിക്കും ഇത്.  കൂടാതെ തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാനും തീരുമാനമായി. സീറ്റുകളുടെ അമ്പത് ശതമാനം ഉപയോഗപ്പെടുത്തി തുറന്ന് പ്രവര്‍ത്തിക്കാനാണ് തിയേറ്ററുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.