ഡിജിറ്റല്‍ സര്‍വേ: ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭൂമി സര്‍ക്കാരിന് സ്വന്തം

ഡിജിറ്റല്‍ സര്‍വേ: ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭൂമി സര്‍ക്കാരിന് സ്വന്തം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്ത ഭൂമി സര്‍ക്കാരിന്റേതായി മാറുമെന്ന് റവന്യുമന്ത്രി കെ രാജന്‍. അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ കൃത്യമായി നിര്‍ണയിക്കാന്‍ സമഗ്ര ഡിജിറ്റല്‍ സര്‍വേ കൊണ്ട് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ അത്യാധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് റീ സര്‍വേ നടക്കുക.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കുന്നത്തോടെ അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ തിരിച്ചു പിടിക്കാനാകുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഹാരിസണ്‍ മലയാളം ഉള്‍പ്പെടെ വന്‍കിട കയ്യേറ്റങ്ങള്‍ കൃത്യമായി നിര്‍ണയിക്കാനുള്ള സമ്പൂര്‍ണമായ സര്‍വേയാണ് ഉദ്ദേശിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ ഭൂമി സംബന്ധിച്ച പൂര്‍ണമായ കണക്ക് സര്‍ക്കാരിന് ലഭിക്കും.

സംസ്ഥാനത്തെ 1550 വില്ലേജുകളില്‍ സമഗ്ര ഡിജിറ്റല്‍ സര്‍വേ നടത്താനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍വേ മാപ്പിങ് പൂര്‍ണ്ണമാകുന്നതോടെ വില്ലേജ് രജിസ്‌ട്രേഷന്‍ ഭൂസര്‍വേ വകുപ്പുകളുടെ രേഖകള്‍ വിവര സാങ്കേതികവിദ്യാ സഹായത്തോടെ സംയോജിപ്പിക്കും. പുഴകളും ജലാശയങ്ങളും കുന്നുകളും ഉള്‍പ്പെടെ പരിസ്ഥിതി പ്രാധാന്യമുള്ള ഭൂപ്രദേശങ്ങള്‍ നിര്‍ണയിക്കാന്‍ ആകുന്നത് വഴി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി സര്‍വേ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.