വെല്ലിംഗ്ടണ്‍:കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയില്‍ ആശങ്കയേറി ന്യൂസിലാന്‍ഡ്. രാജ്യത്ത് 41 പുതിയ പോസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തിയതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 148 ആയി ഉയര്‍ന്നു. ഏകദേശം 400 ലൊക്കേഷനുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.ഇതു വഴി വൈറസുമായി ബന്ധം വന്നിരിക്കാന്‍ സാധ്യതയുള്ളവരുടെ എണ്ണം 15,700 കവിഞ്ഞു.
രാജ്യവ്യാപകമായി, ലെവല്‍ 4 ലോക്ക്ഡൗണ്‍ ആഴ്ചാവസാനം വരെ നീട്ടി. ഡെല്‍റ്റ ജനിതക ഭേദം വന്ന വൈറസിനെ തടയാന്‍ ഏറ്റവും കടുത്ത നിബന്ധനകളോടെയുള്ള ഈ ലോക്ക്ഡൗണ്‍ ഓക്ലാന്‍ഡിലെങ്കിലും നീട്ടേണ്ടിവരുമെന്നാണു സൂചന. ലോക്ക്ഡൗണിന് മുമ്പ് ഓക്ലാന്‍ഡിലെ അസംബ്ലി ഓഫ് ഗോഡ് സംഗമത്തില്‍ പങ്കെടുത്ത പലര്‍ക്കും രോഗ ബാധയുണ്ടായി. 41 പുതിയ കേസുകളില്‍ 38 എണ്ണം ഓക്‌ലാന്‍ഡിലും 3 എണ്ണം വെല്ലിംഗ്ടണിലുമാണ്. മൊത്തം 148 കേസുകളില്‍ 89 എണ്ണവും ഓക്‌ലാന്‍ഡ് ക്ലസ്റ്ററുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒരു കോവിഡ് രോഗി പോലും ഇല്ലാതെയാക്കാനുള്ള ന്യൂസിലാന്‍ഡിന്റെ പദ്ധതിയാണ് തകര്‍ന്നത്.കഴിഞ്ഞ 6 മാസങ്ങളായി ന്യൂസിലാന്‍ഡില്‍ പ്രാദേശികമായി ഒരാള്‍ക്ക് പോലും രോഗബാധ സ്ഥിരീകരിക്കാതിരുന്ന ശേഷമാണ് ഓസ്‌ട്രേലിയ സന്ദര്‍ശിച്ചു മടങ്ങിയ ആളില്‍ രോഗം കണ്ടെത്തിയത്.ആദ്യ കേസ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പെട്ടന്ന് പകരാന്‍ സാധ്യതയുള്ള ഡെല്‍റ്റ വകഭേദത്തിന്റെ സ്വഭാവം ഇപ്പോള്‍ രോഗം പടരുന്നതിലൂടെ അങ്കയ്‌യ്ക്ക് ഇടയ്ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കോവിഡ് നിയന്ത്രണങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരണമെന്ന് ആലോചിക്കുന്നുണ്ടെന്ന് കോവിഡ് -19 പ്രതികരണത്തിനുള്ള ന്യൂസിലാന്‍ഡ് മന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു.രാജ്യത്തെ കോവിഡ് നിയന്ത്രണ പ്രക്രിയകള്‍ വളരെയധികം ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 26 പേര്‍ മാത്രമാണ് ന്യൂസിലാന്‍ഡില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.
അതേസമയം രാജ്യത്തെ വാക്സിനേഷന്‍ നിരക്ക് വളരെ കുറവാണ്. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ന്യൂസിലാന്‍ഡിലെ ആകെ ജനസംഖ്യയില്‍ 20 ശതമാനം പേര്‍ മാത്രമാണ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. വികസിത രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.ഇതിനിടെ, സാമൂഹിക അകലം പാലിക്കാന്‍ ഉപദേശിച്ചപ്പോള്‍ നാക്കുപിഴ സംഭവിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഹാസ്യ കഥാപാത്രമായിരുന്നു മന്ത്രി ക്രിസ് ഹിപ്കിന്‍സ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.