അബുദബി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

അബുദബി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

അബുദബി:  ആഗസ്റ്റ് 27 നുളളില്‍ അബുദബിയിലേക്ക് യാത്രചെയ്യുന്നവ‍ർ ഐസിഎ വെബ്സൈറ്റില്‍ വിവരങ്ങള്‍ ഉടന്‍ രജിസ്ട്രർ ചെയ്യണമെന്ന് എത്തിഹാദ്.

27-ന് ശേഷം യാത്ര ചെയ്യുന്നവര്‍ യാത്രയ്ക്ക് അഞ്ചു ദിവസം മുമ്പെങ്കിലും ഐ.സി.എ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു. യാത്ര ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍, യാത്ര ചെയ്യുന്ന ദിവസം, പുറപ്പെടുന്ന രാജ്യം, പാസ്പോർട്ട് വിവരങ്ങള്‍, വാക്സിനേഷന്‍ വിവരങ്ങള്‍ എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തണമെന്നും നിർദ്ദേശത്തിലുണ്ട്.

അതേസമയം യുഎഇ സ്വദേശികള്‍ക്കും അബുദബിയിലൂടെ ട്രാന്‍സിറ്റ് യാത്ര ചെയ്യുന്നവർക്കും നിർദ്ദേശം ബാധകമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.