ന്യൂസിലാന്‍ഡില്‍ 63 പുതിയ കോവിഡ് ബാധ: ഇത്തവണത്തെ കേസുകള്‍ 210 കവിഞ്ഞു

ന്യൂസിലാന്‍ഡില്‍ 63 പുതിയ കോവിഡ് ബാധ: ഇത്തവണത്തെ കേസുകള്‍ 210 കവിഞ്ഞു

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ 63 പുതിയ കോവിഡ് -19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇക്കുറിയുണ്ടായ വ്യാപനത്തില്‍ കേസുകളുടെ എണ്ണം 210 ആയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് ആഷ്‌ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു.പുതിയ 12 കേസുകള്‍ തലസ്ഥാനമായ വെല്ലിംഗ്ടണിലാണ്. ബാക്കിയുള്ളവ വന്‍ നഗരമായ ഓക്ക്‌ലാന്‍ഡിലും. കഴിഞ്ഞയാഴ്ച രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ ഏക ദിന കുതിപ്പാണിത്. 12 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെട്ടെന്ന് പകരാന്‍ സാധ്യതയുള്ള ഡെല്‍റ്റ വകഭേദത്തിന്റെ സ്വഭാവം ഇപ്പോള്‍ രോഗം പടരുന്നതിലൂടെ അങ്കയ്യ്ക്ക് ഇടാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കോവിഡ് നിയന്ത്രണങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരണമെന്ന് ആലോചിക്കുന്നുണ്ടെന്ന് കോവിഡ് -19 പ്രതികരണത്തിനുള്ള ന്യൂസിലാന്‍ഡ് മന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞിരുന്നു.ഏകദേശം 400 ലൊക്കേഷനുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.ഇതു വഴി വൈറസുമായി ബന്ധം വന്നിരിക്കാന്‍ സാധ്യതയുള്ളവരുടെ എണ്ണം ഏകദേശം 16000 ആയി. രാജ്യവ്യാപകമായി, ലെവല്‍ 4 ലോക്ക്ഡൗണ്‍ ആണ്.

കഴിഞ്ഞ 6 മാസങ്ങളായി ന്യൂസിലാന്‍ഡില്‍ പ്രാദേശികമായി ഒരാള്‍ക്ക് പോലും രോഗബാധ സ്ഥിരീകരിക്കാതിരുന്ന ശേഷമാണ് ഓസ്ട്രേലിയ സന്ദര്‍ശിച്ചു മടങ്ങിയ ആളില്‍ രോഗം കണ്ടെത്തിയത്.ആദ്യ കേസ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.രാജ്യത്തെ കോവിഡ് നിയന്ത്രണ പ്രക്രിയകള്‍ വളരെയധികം ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 26 പേര്‍ മാത്രമാണ് ന്യൂസിലാന്‍ഡില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.ഒരു കോവിഡ് രോഗി പോലും ഇല്ലാതെയാക്കാനായിരുന്നു ന്യൂസിലാന്‍ഡിന്റെ ലക്ഷ്യം.

കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വൈറസ് നിയന്ത്രണമെന്നതിനപ്പുറമായി രോഗ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കിയുള്ള നടപടികള്‍ കര്‍ക്കശമായി രാജ്യത്ത് തുടരേണ്ടിവരുമെന്ന് കോവിഡ് പ്രതികരണ മന്ത്രി മന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. രാജ്യം വൈറസ് നിര്‍മ്മാര്‍ജ്ജന തന്ത്രമാണോ തുടരേണ്ട് എന്ന് ചില വ്യാഖ്യാതാക്കളും വിദേശ മാധ്യമങ്ങളും ചോദിക്കുന്നട്ടുണ്ട്.എന്തായാലും ഇപ്പോഴത്തെ നയം തുടരും.- ഹിപ്കിന്‍സ് അറിയിച്ചു.'ഞങ്ങള്‍ ഇത്രയും ദൂരം എത്തിയിരിക്കുന്നു. ഇപ്പോള്‍ നയം ഉപേക്ഷിക്കുന്നത് ഗുണകരമാകില്ല. കോവിഡ് -19 ന്റെ ഈ പ്രത്യേക പൊട്ടിത്തെറി മറികടക്കാനും സാധാരണ നിലയിലേക്ക് മടങ്ങാനും രാജ്യം ആഗ്രഹിക്കുന്നു.തീര്‍ച്ചയായും, ലോക്ക്ഡൗണ്‍ ആത്യന്തിക ഉത്തരമല്ല എന്ന ഘട്ടത്തിലേക്ക് പോകാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. പക്ഷേ ഇതുവരെ അവിടെ എത്തിയിട്ടില്ല. അതിനുമുമ്പ് നയം ഉപേക്ഷിക്കാന്‍ തയ്യാറല്ല .'മന്ത്രിയുടെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന്റെ നിരീക്ഷണങ്ങളെ പിന്താങ്ങുന്നതായിരുന്നു.

സ്പിനോഫ് പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടനുസരിച്ച് 10% ന്യൂസിലാന്‍ഡുകാര്‍ മാത്രമാണ് വൈറസ് ഉന്മൂലനം ശരിയായ തന്ത്രമല്ലെന്ന് അഭിപ്രായപ്പെട്ടത്. അറുപത്തിയൊന്‍പത് ശതമാനം ഇപ്പോഴും ഈ സമീപനത്തെ പിന്തുണച്ചു. 21% പേര്‍ ഉറപ്പില്ലെന്ന് പറഞ്ഞു. 84 ശതമാനം ന്യൂസിലാന്‍ഡുകാര്‍ ലോക്ക്ഡൗണിലേക്ക് നീങ്ങാനുള്ള തീരുമാനത്തെ പിന്തുണച്ചതായി മറ്റൊരു സര്‍വേ കണ്ടെത്തി. കേസുകളുടെ വളര്‍ച്ച സ്ഥിരതയുള്ളതാണെങ്കിലും ലെവല്‍ ഫോര്‍ ലോക്ക്ഡൗണ്‍ നിലവിലുള്ളതിനാലാണ് ഭീകരമാകാത്തതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് ആഷ്‌ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.