അന്ന് അഫ്ഗാന്‍ മന്ത്രി.... ഇന്ന് ജര്‍മനിയിലെ പിസ്സ ഡെലിവറി ബോയ്.... ജീവിതം സന്തോഷകരമെന്ന് സയ്യിദ് അഹ്മദ് ഷാ സാദത്ത്

 അന്ന് അഫ്ഗാന്‍ മന്ത്രി.... ഇന്ന്  ജര്‍മനിയിലെ പിസ്സ ഡെലിവറി ബോയ്.... ജീവിതം സന്തോഷകരമെന്ന് സയ്യിദ് അഹ്മദ് ഷാ സാദത്ത്

ലെയിപ്സീഗ്(ജര്‍മനി): അഫ്ഗാനിലെ മുന്‍ മന്ത്രി ഇപ്പോള്‍ ജര്‍മനിയില്‍ പിസ്സ ഡെലിവവറി ബോയ്. 2018 മുതല്‍ അഷ്റഫ് ഗനി സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന സയ്യിദ് അഹ്മദ് ഷാ സാദത്താണ് ഇപ്പോള്‍ ജര്‍മനിയിലെ ലെയിപ്സീഗില്‍ പിസ്സ ഡെലിവവറി ബോയ് ആയി ജോലി നോക്കുന്നത്.

അഫ്ഗാനിലെ വിവര സാങ്കേതിക വിദ്യാ മന്ത്രിയായിരുന്ന സയ്യിദ് അഹ്മദ് ഷാ സാദത്ത്, അഷ്റഫ് ഗനിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രാജിവച്ച് കഴിഞ്ഞ ഡിസംബറിലാണ് അഫ്ഗാനിസ്ഥാന്‍ വിട്ട് ജര്‍മനിയിലെ ലെയിപ്സീഗില്‍ താമസമാക്കിയത്.

കൈയ്യിലുണ്ടായിരുന്ന പണം തീര്‍ന്ന വേളയിലാണ് ലിവ്റാന്ദോ കമ്പനിയ്ക്ക് വേണ്ടി ഫുഡ് ഡെലിവറി ആരംഭിക്കുന്നത്. ജര്‍മന്‍ നഗരത്തിലെ വീടുകളിലേക്ക് സൈക്കിളിലാണ് അദ്ദേഹം ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നത്.

ലണ്ടനിലെ അരിയാന ടെലികോം കമ്പനിയുടെ സി.ഇ.ഒ ആയിട്ടും സാദത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗനി സര്‍ക്കാര്‍ ഇത്ര പെട്ടെന്ന് വീഴുമെന്ന് കരുതിയില്ലെന്ന്് സാദത്ത് പറഞ്ഞതായി ദി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ താലിബാനെക്കുറിച്ച് മറ്റു പ്രതികരണങ്ങള്‍ക്കൊന്നും സാദത്ത് തയ്യാറായില്ല.

ജര്‍മനിയില്‍ താന്‍ വളരെ ലളിതമായാണ് ജീവിക്കുന്നത്. സന്തോഷമുള്ള ജീവിതമാണ്. ജര്‍മനി സുരക്ഷിതമാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പഠിക്കണമെന്നാണ് ആഗ്രഹം. ജര്‍മന്‍ കോഴ്സും മറ്റും പഠിക്കുന്നതിനായി കൂടുതല്‍ പണം സമ്പാദിക്കേണ്ടതുണ്ടെന്ന് സാദത്ത് പറഞ്ഞതായും സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.