ടോക്യോ: കൊലക്കുറ്റത്തിനു മരണ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ കോടതി മുറിയില്‍ കടുത്ത ഭീഷണി മുഴക്കി ജപ്പാനിലെ മാഫിയ സംഘത്തലവന്‍. 'കുഡോ-കായ്' എന്ന കുപ്രസിദ്ധ സംഘത്തിന്റെ മേധാവിയാണ് കോടതിയെ വിറപ്പിക്കാന്‍ ശ്രമിച്ച 74 കാരനായ സടോറു നോമുറ. ഒരാളെ വധിക്കാനും മൂന്നു പേര്‍ക്കെതിരെ ആക്രമണത്തിനും ഉത്തരവിട്ടതിനാണ് നോമുറയെ കോടതി ശിക്ഷിച്ചത്.
'മാന്യമായ തീരുമാനം ഞാന്‍ ആവശ്യപ്പെട്ടു. ഇതിന് പില്‍ക്കാല ജീവിതത്തില്‍ നിങ്ങള്‍ ഖേദിക്കും'- വിധി കേട്ട നോമുറ കോടതി മുറിയില്‍ വച്ചു തന്നെ ജഡ്ജിയോടു പറഞ്ഞു.അടുത്തിടെയായി മാഫിയ സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കിയ ജപ്പാനില്‍ യാകുസ അംഗത്വം ശുഷ്‌കമായി വരുന്നതിനിടെയാണ് കടുത്ത ശിക്ഷ. കേസില്‍ മതിയായ തെളിവെടുപ്പു പൂര്‍ത്തിയാക്കാതെയാണ് ശിക്ഷ വിധിച്ചതെന്ന് ജപ്പാന്‍ മാധ്യമങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. വധ ശിക്ഷ ഇപ്പോഴുമുള്ള അപൂര്‍വം വികസിത രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍.
1998ല്‍ ഫിഷറീസ് സഹകരണ സ്ഥാപനം മുന്‍ മേധാവിയെ വധിക്കാന്‍ ഉത്തരവിട്ട കേസിലാണ് വൈകിയുള്ള കോടതി നടപടി. 2014ല്‍ കൊലപാതക കുറ്റത്തില്‍ ഇരയുടെ ബന്ധുവിനു നേരെ ആക്രമണം, 2012ല്‍ നോമുറയുടെ മാഫിയ സംഘത്തിനെതിരെ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനു നേരെ വെടിവെപ്പ്, 2013ല്‍ നോമുറ ചികിത്സ തേടിയ ക്ലിനിക്കിലെ നഴ്‌സിനു നേരെ ആക്രമണം എന്നീ കേസുകളിലും ഇയാള്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു.
.തെരുവുകളില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നവരെന്ന പേരില്‍ ജപ്പാനില്‍ ഏറെയായി നിലനില്‍ക്കുന്ന മാഫിയ സംഘങ്ങളാണ് യാകുസകള്‍. യുദ്ധാനന്തര ജപ്പാനിലെ അനിശ്ചിതത്വം മുതലെടുത്ത് 'തെമ്മാടി ഫീസ് ' പിരിവിലൂടെ പടര്‍ന്ന മാഫിയ സംഘങ്ങള്‍ മയക്കുമരുന്ന്, ലൈംഗിക വ്യാപാരവും സുരക്ഷയൊരുക്കലും മറ്റും നടത്തി വിവിധ മേഖലകളില്‍ സജീവമായി. ശതകോടികളാണ് മിക്ക സംഘങ്ങളുടെയും ആസ്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.