ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 46,164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 31,445 കേസുകൾ കേരളത്തിലാണ്. കേരളം ഒഴികെയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 14,719 കേസാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,25,58,530 ആയി. ഇതില്‍ 3,17,88,440 പേര്‍ രോഗമുക്തി നേടി. 3,33,725 പേരാണ് നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്.  607 പേര്‍ മരിച്ചു. കോവിഡ് ബാധിച്ചുള്ള ആകെ മരണം 4,36,365 ആണ്.
കഴിഞ്ഞ ദിവസത്തേക്കാള്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 22.7 ശതമാനമാണ് വര്‍ധിച്ചത്. രാജ്യത്തെ 30 ശതമാനം രോഗികളും കേരളത്തിലാണ്, 31,445 പേര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ശതമാനമാണ്. 215 പേര്‍ മരിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. 5031 പേര്‍. 216 പേര്‍ മരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.58 ശതമാനമാണ്. സജീവ രോഗികള്‍ ആകെ രോഗികളുടെ 1.03 ശതമാനം. കോവിഡ് വാക്‌സിന്‍ നല്‍കിയതിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ചൈനക്ക് തൊട്ടുപുറകിലാണ്. 
രാജ്യത്ത് ഇതുവരെ 60 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്. ഈ വേഗതയില്‍ പോവുകയാണെങ്കില്‍ വാര്‍ഷാവസാനത്തോടെ 32 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിത്തീരും. ഇന്നലെ വരെ 60,38,46,475 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 80,40,407 പേരാണ് ഇന്നലെ വാക്‌സിന്‍ എടുത്തത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.