നടക്കാനിറങ്ങിയ മലയാളിയെ ലിഫ്റ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നടക്കാനിറങ്ങിയ മലയാളിയെ ലിഫ്റ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി: കോഴിക്കോട് നരിക്കുനി മടവൂർ സ്വദേശിയും   യുണൈറ്റെഡ് ഇലവേറ്റേഴ്സ് കമ്പനി ജീവനക്കാരനുമായ ജിജിൻ കടച്ചാലിനെയാണ് (വയസ്സ് 43) മറ്റൊരു ബിൽഡിങ്ങിൻ്റെ ലിഫ്റ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയതിനു ശേഷം നടക്കാനിറങ്ങിയ ജിജിനെ വൈകിയിട്ടും തിരിച്ചുവരാതിരുന്നപ്പോൾ, കൂടെ ജോലി ചെയ്യുന്നവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ അദ്ദേഹത്തെ  കാണാനില്ലെന്നുള്ള വിവരം അറിയിച്ചിരുന്നു. അതിനു ശേഷമാണ് ബുധനാഴ്ച വൈകിട്ട് അബ്ബാസിയായിലെ മറ്റൊരു ബിൽഡിങ്ങിൻ്റെ രണ്ടാമത്തെ നിലയിലെ ലിഫ്റ്റിൽ ജിജിൻ്റെ മൃതദ്ദേഹം കണ്ടെത്തിയത്.

മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.