പ്ലാസ്റ്റിക് ഒഴിവാക്കാൻ എളുപ്പവഴി

പ്ലാസ്റ്റിക് ഒഴിവാക്കാൻ എളുപ്പവഴി

പണ്ട് കാലങ്ങളിൽ ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകുന്നവർ
കൈയ്യിൽ ഒരു തുണി സഞ്ചിയും ചില്ലു കുപ്പിയും കരുതിയിരിക്കും.
പക്ഷെ ഇന്നു മനുഷ്യർ ഏറെ മടിയന്മാരായി അഭിമാനികളായി
സഞ്ചിയും തൂക്കി കുപ്പിയും പിടിച്ചു നടക്കാനൊന്നും അവരെ കിട്ടില്ല.
അവരുടെ അഭിമാനം സമ്മതിക്കില്ല.

മാർക്കറ്റിൽ കിട്ടുന്നത്ര പ്ലാസ്റ്റിക് കവറുകളും, പ്ലാസ്റ്റിക് കുപ്പികളും 
പെറുക്കി പെറുക്കി സ്വന്തം പുരയിടം നിറക്കുന്നതാണവർക്കഭിമാനം.
പ്ലാസ്റ്റിക് നിരോധനവും പരിഷ്കരണവും മാറി മാറി വന്നു.
മനുഷ്യർ മാറി മാറിനിന്നു.

പ്ലാസ്റ്റിക് നാടു മുഴുവൻ കുമിഞ്ഞുകൂടുന്നതല്ലാതെ
 ഒരു സംസ്കരണവും സംസ്കാരവും കണ്ടില്ല.
 ഒടുവിൽ പ്ലാസ്റ്റിക് കവറുകൾ ഇന്നും മനുഷ്യരെ ഭയപ്പെടുത്തുകയാണ്.
ഒരോ ഭക്ഷ്യ ഉൽപന്നങ്ങളും പ്ലാസ്റ്റിക് കവറിലാക്കി തന്നിട്ട്
നമ്മോട് തുണി സഞ്ചിയിലാക്കി കൊണ്ടു പോകാൻ കല്പിക്കുന്ന വ്യാപാരികൾ. 

 ദേ... തർക്കിക്കാൻ നിൽക്കണ്ട.
മാർക്കറ്റിലേക്കിറങ്ങുമ്പോ.. ഒരു നല്ല തുണിസഞ്ചി കൈയ്യിൽ കരുതൂ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.