അമേരിക്കന്‍ തീരത്ത് മലബാര്‍ നാവികാഭ്യാസത്തിന് യു എസ്, ഇന്ത്യ, ഓസിസ്, ജപ്പാന്‍ ' ക്വാഡ് 'സഖ്യം

അമേരിക്കന്‍ തീരത്ത് മലബാര്‍ നാവികാഭ്യാസത്തിന് യു എസ്, ഇന്ത്യ, ഓസിസ്, ജപ്പാന്‍ ' ക്വാഡ് 'സഖ്യം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തീരത്ത് മലബാര്‍-21 നാവികാഭ്യാസത്തില്‍ ഇന്ത്യന്‍ സേന ഇന്നു മുതല്‍ പങ്കെടുക്കും. ' ക്വാഡ് 'സഖ്യത്തിലെ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യന്‍ നാവികസേന തങ്ങളുടെ കരുത്തും പ്രകടിപ്പിക്കുക. ചൈനയില്‍ നിന്നുള്ള ഭീഷണി നിലനില്‍ക്കവേ പസഫിക്കിലെ കരുത്തായ ക്വാഡ് സഖ്യത്തിന്റെ സംയുക്ത നാവിക സേനാ അഭ്യാസം നിര്‍ണ്ണായകമാണ്.

അമേരിക്കയുടെ സമുദ്രമേഖലയിലാണ് ക്വാഡ് സഖ്യത്തിലെ നാല് രാജ്യങ്ങളും സംയുക്ത പരിശീലനം നടത്തുന്നത്. ഇന്ത്യയുടെ ഐ.എന്‍.എസ്.ശിവാലിക്, ഐ.എന്‍.എസ്.കദ്മത്ത് എന്നീ പടക്കപ്പലുകളിലും പി 81 വിമാനത്തിലുമായി നാവിക സേനാ കമാന്‍ഡോകള്‍ ആകും ഉണ്ടാകുക.അമേരിക്കന്‍ നാവികസേന, ജപ്പാന്റെ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ്, റോയല്‍ ഓസ്ട്രേലിയന്‍ നേവി എന്നിവരാണ് ഇന്ത്യന്‍ നാവികസേനയ്ക്കൊപ്പം അണിനിരക്കുന്നത്.അത്യാധുനികമായ എല്ലാ ആയുധങ്ങളും സാങ്കേതിക വിദ്യയും പരീക്ഷിക്കപ്പെടും.

മലബാര്‍ സൈനിക അഭ്യാസത്തിന്റെ 25-ാം വര്‍ഷമാണിത്. 1996 ലാണ് മലബാര്‍ എന്ന പേരില്‍ ഇന്ത്യ-അമേരിക്ക സംയുക്ത നാവികാഭ്യാസം ആരംഭിച്ചത്. 2015ല്‍ ജപ്പാന്‍ പങ്കാളിയായി. 2020 ലാണ് ഓസ്ട്രേലിയന്‍ നാവികസേനയും മലബാറിന്റെ ഭാഗമായത്.നാവിക സേനകളുടെ ക്ഷമത പരിശോധിക്കുന്ന നിരവധി പരിശീലനങ്ങളും സാഹസിക നീക്കങ്ങളും സമുദ്രത്തില്‍ നടക്കും. മിസൈല്‍ പരീക്ഷണങ്ങള്‍, പ്രതിരോധം, അന്തര്‍ വാഹിനി ആക്രമണവും പ്രതിരോധവും പരിശീലനങ്ങളുടെ ഭാഗമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.