മോസ്കോ: അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക ഭരണകർത്താക്കളായി താലിബാനെ ഇനിയും അംഗീകരിച്ചിട്ടില്ലെന്ന് റഷ്യ. അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത സാഹചര്യത്തിലാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്.
അഫ്ഗാനിസ്ഥാൻ പൗരൻമാരോടും റഷ്യൻ ഉദ്യോഗസ്ഥരോടും എപ്രകാരമാണ് താലിബാൻ പെരുമാറുക എന്നതിനെ ആശ്രയിച്ചായിരിക്കും ഇതിൽ തീരുമാനമെടുക്കുകയെന്ന് പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
അതേസമയം റഷ്യൻ സൈന്യത്തെ അഫ്ഗാനിൽ വിന്യസിക്കാൻ പദ്ധതിയില്ലെന്നാണ് റഷ്യയുടെ നിലപാട്.
അഫ്ഗാനിസ്താനിൽ സമാധാനമുണ്ടാവുക എന്നതാണ് പ്രധാനമെന്നും രാജ്യത്ത് ഉയരുന്ന വിഷയങ്ങൾ അമേരിക്കയുമായി തുടർന്നും ചർച്ച ചെയ്യുമെന്നും റഷ്യ വ്യക്തമാക്കി.
അയൽരാജ്യമായ താജികിസ്താനും താലിബാനെ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ ജനങ്ങളുടെ സമാധാനവും സ്വസ്ഥമായ ജീവിതവുമായിരിക്കണം പ്രാധാന്യമർഹിക്കുന്നതെന്നും താജികിസ്താൻ നിലപാട് വ്യക്തമാക്കിക്കൊണ്ട് പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.