ബ്രിസ്ബന്‍: ഗര്‍ഭച്ഛിദ്രത്തെതുടര്‍ന്ന് ജീവനോടെ പുറത്തുവരുന്ന കുഞ്ഞുങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ബില്ലിന് ഓസ്ട്രേലിയയില്‍ പിന്തുണയേറുന്നു. രാജ്യത്തെ നിരവധി എം.പിമാരും ആരോഗ്യ വിദഗ്ധരും ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി അടക്കമുള്ള ക്രൈസ്തവ സംഘടനകളും ബില്ലിന് പരസ്യമായി പിന്തുണ അറിയിച്ചിട്ടുണ്ട്.
ക്വീന്‍സ് ലാന്‍ഡില്‍നിന്നുള്ള നാഷണല്‍സ് എം.പി ജോര്‍ജ് ക്രിസ്റ്റെന്‍സനാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്ലിനെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണോട് ജോര്‍ജ് ക്രിസ്റ്റെന്‍സണ്‍ അഭ്യര്‍ഥിച്ചു.
ഗര്‍ഭച്ഛിദ്രത്തെ അതിജീവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മറ്റേതൊരു മനുഷ്യന്റെയും അതേ അവകാശങ്ങള്‍ക്കും ചികിത്സയ്ക്കും അര്‍ഹതയുണ്ട് എന്ന ആശയമാണ് ബില്ലിന്റെ കാതല്‍.
ഗര്‍ഭച്ഛിദ്രത്തിനുശേഷം ജീവനോടെ പുറത്തുവരുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ സേവനം അനിവാര്യമാണെന്നു ബില്ലില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പുറത്തുവരുന്ന കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കാത്ത ഡോക്ടര്‍മാര്‍ക്ക് പിഴയും ഒരു മെഡിക്കല്‍ പ്രാക്ടീഷണര്‍ എന്ന നിലയില്‍നിന്ന് തരംതാഴ്ത്തുന്ന നടപടികളും നേരിടേണ്ടി വരുമെന്ന വിധത്തിലുള്ള ശിപാര്‍ശകളാണ് ബില്ലിലുള്ളത്.
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ 1999-നും 2016-നും ഇടയില്‍ ഇത്തരത്തില്‍ ജീവനോടെ പുറത്തുവന്ന ശേഷം ചികിത്സ കിട്ടാതെ മരിച്ച 27 കുഞ്ഞുങ്ങളുണ്ട്. 2005 നും 2015 നും ഇടയില്‍ ക്വീന്‍സ് ലാന്‍ഡില്‍ 204 സംഭവങ്ങളും വിക്ടോറിയയില്‍ 2016-ല്‍ മാത്രം 33 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരുപത് ആഴ്ച്ചയ്ക്കു ശേഷമുള്ള 310 അബോര്‍ഷനുകള്‍ നടത്തിയപ്പോഴാണ് 33 ഗര്‍ഭസ്ഥ ശിശുക്കള്‍ ജീവനോടെ പുറത്തുവന്നത്.
കത്തോലിക്ക വിശ്വാസികളായ ഡോക്ടര്‍മാരും ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. ബില്ലിനെ പിന്തുണയ്ക്കണമെന്നു കത്തോലിക്കാ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ സ്റ്റിര്‍ലിംഗില്‍നിന്നുള്ള ലിബറല്‍ എം.പി വിന്‍സ് കോന്നല്ലി ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയും (എ.സി.എല്‍) പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഏറ്റവും ദുര്‍ബലരായവരോട് പെരുമാറുന്ന രീതി പരിഗണിച്ചാണ് ഒരു രാഷ്ട്രത്തെ വിലയിരുത്തുന്നതെന്ന് എ.സി.എല്‍ മാനേജിംഗ് ഡയറക്ടര്‍ മാര്‍ട്ടിന്‍ ഐല്‍സ് പറഞ്ഞു. നിസഹായനായ ഒരു നവജാത ശിശുവിനേക്കാള്‍ കൂടുതല്‍ ദുര്‍ബലരായ വിഭാഗം മറ്റാരും ഉണ്ടായിരിക്കില്ല. അനാവശ്യ ജനനം എന്ന നിലയില്‍ വൈദ്യസഹായം നല്‍കാതെ അവരെ മരിക്കാന്‍ അനുവദിക്കുന്നത് ഏറെ വേദനാജനകമാണ്.
ഗര്‍ഭച്ഛിദ്രത്തിന് ശേഷം കുഞ്ഞുങ്ങള്‍ ജീവനോടെ ജനിക്കുകയും പരിചരണം ലഭിക്കാതെ മരിക്കുകയും ചെയ്യുന്ന സാഹചര്യം പതിവായി സംഭവിക്കുന്നു. ജീവനോടെ ജനിക്കുന്ന കുഞ്ഞിനെ ഒരു മനുഷ്യനായി പരിഗണിച്ച് ആവശ്യമായ വൈദ്യസഹായം നല്‍കി മരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നു മാര്‍ട്ടിന്‍ ഐല്‍സ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.