'നക്ഷത്രങ്ങളെ പോലെ നമുക്ക് ഒരുമിച്ച് പ്രകാശിക്കാം' ഗ്ലോബല്‍ വില്ലേജിന്‍റെ തീം സോംഗ് പുറത്തിറങ്ങി

'നക്ഷത്രങ്ങളെ പോലെ നമുക്ക് ഒരുമിച്ച് പ്രകാശിക്കാം' ഗ്ലോബല്‍ വില്ലേജിന്‍റെ തീം സോംഗ് പുറത്തിറങ്ങി

വിവിധ സംസ്കാരങ്ങളും ശീലങ്ങളും സംഗമിക്കുന്ന ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ 25 ആം പതിപ്പിന് തുടക്കമാകാനിരിക്കെ ഒരുമിച്ച് എന്നത് അന്വർത്ഥമാക്കുന്ന തീം സോംഗ് പുറത്തിറങ്ങി. അറബികിലും ഇംഗ്ലീഷിനുമായാണ് പാട്ടൊരുങ്ങിയിരിക്കുന്നത്.13 സോളോ ആൽബങ്ങൾ പുറത്തിറക്കിയ പ്രശസ്ത എമിറാത്തി ഗായകൻ അഹ്ലം, അഹ്ല സാവ്, റെഡ് വണ്‍ എന്നിവരുടെ ശബ്ദത്തിലാണ് ഗാനം ആസ്വാദകരിലേക്ക് എത്തുന്നത്. അന്‍വർ അല്‍ മുഷൈരിയിലാണ് അറബിയില്‍ വരികളൊരുക്കിയത്. റെഡ് വണ്ണിന്‍റേതാണ് ഇംഗ്ലീഷ് വരികള്‍. ഫയേസ് അല്‍ സയീദാണ് സംഗീത സംവിധായകനും നിർമ്മാതാവും. ബസം അല്‍തുർക്കാണ് സംവിധാനം.യുട്യൂബ്,ഐട്യൂൺസ് ഉള്‍പ്പടെയുളള എല്ലാ പ്രമുഖ ഡിജിറ്റൽ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ഗാനം ആസ്വദിക്കാം. ഒക്ടോബർ 25 നാണ് ഗ്ലോബല്‍ വില്ലേജ് സന്ദർശക‍ർക്കായി തുറന്നുകൊടുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.