ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിരവധി തൊഴിൽ അവസരം

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിരവധി തൊഴിൽ അവസരം

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റിസ് 487 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ക്കറ്റിങ് ഡിവിഷനില്‍ സതേണ്‍ റീജണലിലാണ് ഒഴിവ്. കേരളം, തമിഴ്നാട്, പുതുച്ചേരി, കര്‍ണാടകം, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലാണ് ഒഴിവ്. കേരളത്തില്‍ 64 ഒഴിവുണ്ട്.

ട്രേഡ് അപ്രന്റിസ് ഫിറ്റര്‍ / ഇലക്‌ട്രീഷ്യന്‍ / ഇല്രക്ടോണിക് മെക്കാനിക് / ഇന്‍സ്ട്രുമെന്റ് മെക്കാനിക് / മെഷീനിസ്റ്റ് വിഭാഗങ്ങളിൽ ഒഴിവ്. യോഗ്യത പത്താം ക്ലാസ്സും രണ്ട് ഈ വർഷത്തെ ഐടിഐയും.

ടെക്നീഷ്യന്‍ അപ്രന്റിസ് മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ്, വിഭാഗങ്ങളിലാണ് ഒഴിവ് . യോഗ്യത പത്താംക്ലാസ്സും ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നുവർഷത്തെ ഡിപ്ലോമയും. 50 ശതമാനം മാര്‍ക്ക് വേണം.

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്) യോഗ്യത ബിരുദം ട്രേഡ് അപ്രന്റിസ് ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ (സ്കില്‍ഡ് ഹോള്‍ഡേഴ്സ്), റീട്ടൈല്‍ അസോസിയറ്റ് (ഫ്രഷര്‍), റീടൈല്‍ സെയില്‍സ് അസോസിയറ്റ് ( സ്കില്‍ഡ് ഹോള്‍ഡേഴ്സ് ), പ്ലസ്ടു ജയിക്കണം ( ബിരുദം ഇല്ലാത്തവര്‍ ).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.