ന്യൂഡിലന്‍ഡില്‍ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 83 കോവിഡ് കേസുകള്‍; ആകെ രോഗികള്‍ 511

ന്യൂഡിലന്‍ഡില്‍ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 83 കോവിഡ് കേസുകള്‍;  ആകെ രോഗികള്‍ 511

വെല്ലിംഗ്ടണ്‍: ന്യൂഡിലന്‍ഡില്‍ ലോക്ഡൗണ്‍ 12-ാം ദിവസം അവസാനിക്കുമ്പോള്‍, പ്രതിദിന കോവിഡ് കേസുകളിലുള്ള വര്‍ധന തുടരുന്നു. ഞായറാഴ്ച്ച മാത്രം 83 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെല്‍റ്റ വകഭേദം രാജ്യത്തു കണ്ടെത്തിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ശനിയാഴ്ച്ച 82 കേസുകളാണ് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 511 ആയി ഉയര്‍ന്നു. ഓക്ലാന്‍ഡില്‍ 496, വെല്ലിംഗ്ടണില്‍ 15 എന്നിങ്ങനെയാണ് കോവിഡ് രോഗികളുടെ കണക്ക്. രണ്ട് പേര്‍ ഐ.സി.യുവില്‍ ഉള്‍പ്പെടെ 34 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഡെല്‍റ്റ മറ്റു വകഭേദങ്ങളേക്കാള്‍ അപകടകാരിയാണെന്നും ജനം ജാഗ്രത പുലര്‍ത്തണമെന്നും ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡനും പറഞ്ഞു. ഹെല്‍ത്ത് ഡയറക്ടര്‍ ജനറല്‍ ആഷ്‌ലി ബ്ലൂംഫീല്‍ഡും ഒപ്പമുണ്ടായിരുന്നു. എല്ലാവര്‍ക്കും കോവിഡ് ഉള്ളതുപോലെ ചിന്തിക്കുകയും പെരുമാറുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത ദിവസങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമെന്ന് ബ്ലൂംഫീല്‍ഡ് പറഞ്ഞു - ഗാര്‍ഹിക സമ്പര്‍ക്കങ്ങളിലൂടെയാണ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത്. 511 കേസുകളില്‍, 58 എണ്ണത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.