സംസ്ഥാന സര്‍ക്കാരിന് തലവേദനയായി ഹോം ഐസൊലേഷന്‍; സമയത്ത് ചികിത്സ കിട്ടാതെ വീട്ടില്‍ മരിച്ചത് 444 കോവിഡ് രോഗികള്‍

സംസ്ഥാന സര്‍ക്കാരിന് തലവേദനയായി ഹോം ഐസൊലേഷന്‍; സമയത്ത് ചികിത്സ കിട്ടാതെ വീട്ടില്‍ മരിച്ചത് 444 കോവിഡ് രോഗികള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന് പിന്നാലെ ആശങ്ക സൃഷ്ടിച്ച് പുതിയ മരണകണക്കുകള്‍. സംസ്ഥാനത്ത് 1795 കോവിഡ് രോഗികള്‍ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മരണമടഞ്ഞതായി അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാൽ ഇതില്‍ 444 പേര്‍‌ ഹോം ഐസൊലേഷനില്‍ കഴിഞ്ഞിരുന്നവരാണ് എന്നത് ആരോഗ്യവകുപ്പിനെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഇതോടെ ഹോം ഐസൊലേഷനില്‍ കഴിയുന്ന മറ്റ് രോഗങ്ങളുള്ള കോവിഡ് രോഗികളോട് അടിയന്തിരമായി പരിശോധന നടത്താനും ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതര്‍ ആവശ്യപ്പെട്ടു.

പ്രമേഹം ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതോടൊപ്പം സംസ്ഥാനത്തെ കോവിഡ് റാപ്പിഡ് റെസ്പോണ്‍സ് ടീമിനോട് കുറച്ചു കൂടി സജീവമാകാനും ഇത്തരം രോഗങ്ങളുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.