കാബൂള്‍: അഫ്ഗാനിലെ പ്രാദേശിക ഗായകനായ ഫവാദ് അന്ദരാബിയെ കൊലപ്പെടുത്തി താലിബാന്‍. ഇസ്ലാം സംഗീതത്തിന് എതിരാണെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പഞ്ച്ഷീര്‍ താഴ്വരയ്ക്കടുത്തുള്ള അന്ദറാബ് ഗ്രാമത്തിലെ പ്രശസ്ത നാടോടി ഗായകനായിരുന്നു ഫവാദിനെ കൊലപ്പെടുത്തിയത്. അദ്ദേഹത്തെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പുറത്തു കൊണ്ടുവന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഫ്ഗാന്‍ മുന്‍ ആഭ്യന്തര മന്ത്രി മസൂദ് അന്ദറാബി ട്വിറ്ററില്‍ പറഞ്ഞു.
അഫ്ഗാനില്‍ സംഗീതം നിരോധിച്ച് ദിവസങ്ങള്‍ക്കകമാണ് ഗായകനെ കൊലപ്പെടുത്തിയത് . മുന്‍പും താലിബാന്‍ ഭരിച്ച സമയത്ത് നിരവധി സംഗീതജ്ഞരെ ഉപദ്രവിക്കുകയും കൊന്നൊടുക്കുകയും ചെയ്തിരുന്നു .സംഗീതം പോലുള്ള വിനോദോപാധികള്‍ എന്നും താലിബാന്റെ കണ്ണിലെ കരടായിരുന്നു. ഈ മാസം ആദ്യം അഫ്ഗാന്‍ കവിയും ചരിത്രകാരനുമായ അബ്ദുള്ള അതേഫിയെയും താലിബാന്‍ ഭീകരര്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെടിവച്ചു കൊന്നിരുന്നു. അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെയും താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഹാസ്യനടന്‍ ഖാഷയെന്ന് വിളിക്കുന്ന നാസര്‍ മുഹമ്മദിനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വീട്ടില്‍ നിന്നും നടനെ തട്ടിക്കൊണ്ടുപോയ ശേഷം മരത്തില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.