ദ്വാരക: കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈനംദിന തൊഴിലാളികൾക്ക് സഹായഹസ്തവുമായി കെസിവൈഎം ദ്വാരക മേഖല. ദൈനംദിന തൊഴിലാളികൾക്കും ഓട്ടോറിക്ഷ ഡ്രൈവർമാർക്കും മാസ്ക്, സാനിറ്റൈസർ എന്നിവ കെസിവൈഎം ദ്വാരക മേഖലയിലെ യുവജനങ്ങൾ വിതരണം ചെയ്തു.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ മാസ്കും സാനിറ്റൈസറും വളരെ പ്രധാനപ്പെട്ടവയാണ്. ദൈനംദിന തൊഴിലാളികൾക്കും ഓട്ടോറിക്ഷ ഡ്രൈവർമാർക്കും അവ വിതരണം ചെയ്തുകൊണ്ട് സമൂഹത്തിന് മാതൃകയായി തീരുകയാണ് ദ്വാരക മേഖലയിലെ കെസിവൈഎം യുവജനങ്ങൾ.
കെസിവൈഎം ദ്വാരക മേഖല പ്രസിഡന്റ് ബിബിൻ പിലാപിള്ളിൽ, ഡയറക്ടർ ഫാ. ബിജോ കറുകപ്പള്ളി, ആനിമേറ്റർ സിസ്റ്റർ ആൻ തെരേസ്, സെക്രട്ടറി ഷിനു വടകര, ഫാ. പ്രിൻസ്, അലീന ഇല്ലിക്കൽ, മെർലിൻ പുള്ളോലിക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് മാസ്ക്, സാനിറ്റൈസർ വിതരണം നിർവഹിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.