ഇന്ത്യയടക്കമുളള 10 രാജ്യങ്ങളില്‍ നിന്നുളളവർക്ക് ദുബായ് യാത്രയ്ക്ക് മുന്‍കൂർ അനുമതി വേണം

ഇന്ത്യയടക്കമുളള 10 രാജ്യങ്ങളില്‍ നിന്നുളളവർക്ക്   ദുബായ്  യാത്രയ്ക്ക്  മുന്‍കൂർ അനുമതി വേണം

ദുബായ് : ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ,ശ്രീലങ്ക, ഉഗാണ്ട ഉള്‍പ്പടെയുളള 10 രാജ്യങ്ങളില്‍ നിന്നുമെത്തുന്ന താമസവിസക്കാർക്ക്  ദുബായിലേക്ക് എത്താൻ മുന്‍കൂ‍ർ അനുമതി വേണം. ഈ 10 രാജ്യങ്ങളില്‍ നിന്നല്ലാതെ വരുന്ന യുഎഇയിലെ താമസ വിസക്കാർക്ക് ഐസിഎ-ജിഡിആർഎഫ്എ അനുമതിയില്ലാതെ ദുബായിലേക്ക് എത്താം. പുതിയ എംപ്ലോയ്മെന്‍റ് വിസ, വിസിറ്റ് വിസ, ഷോർട്ട് ടേം ലോംഗ് ടേം വിസ, വിസ ഓണ്‍ അറൈവല്‍, എന്നിവയുമായി വരുന്നവർക്ക് ഇത് ബാധകമല്ല.

യാത്രാക്കാ‍ർക്ക് ക്യൂ ആ‍ർ കോഡ് ബന്ധിപ്പിച്ച 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ പരിശോധനാഫലം, വിമാനത്താവളത്തിലെത്തിയാലുളള കോവിഡ് പിസിആർ ഇതും നിർബന്ധമാണ്.

അതേസമയം ഈ 10 രാജ്യങ്ങളില്‍ നിന്നൊഴികെയുളളവർക്ക് 72 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ പരിശോധനാഫലമാണ് വേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.