കാന്‍സര്‍ എന്ന രോഗാവസ്ഥയില്‍ നിന്നും മുക്തനായ സന്തോഷം പങ്കുവെച്ച് നടന്‍ സഞ്ജയ് ദത്ത്. ശ്വാസകോശത്തെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ചികിത്സയിലായിരുന്നു താരം. മുംബൈ കോകിലബെന്‍ ആശുപത്രിയിലായിരുന്നു സഞ്ജയ് ദത്തിന്റെ ചികിത്സ. കഴിഞ്ഞ ദിവസമാണ് താരം രോഗത്തില്‍ നിന്നും മുക്തനായി വീട്ടില്‍ തിരികെ എത്തിയത്.
അതേസമയം സഞ്ജയ് ദത്തിന്റെ ഇരട്ടക്കുട്ടികളായ ഷഹ്ഖാന്റേയും ഇഖ്‌റയുടേയും പിറന്നാള്‍ ദിനത്തിലായിരുന്നു താരം വീട്ടിലേക്ക് രോഗ മുക്തനായി എത്തിയത്. ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തിയ താരം വീഡിയോ കോളിലൂടെ മക്കളുടെ പത്താം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തു. രോഗമുക്തനായ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ താരം ആരാധകര്‍ക്കായി പങ്കു വയ്ക്കുകയും ചെയ്തു. സഞ്ജയ് ദത്ത് കുറിച്ച വാക്കുകളും ശ്രദ്ധ നേടുന്നു.
'എനിക്കും എന്റെ കുടുംബത്തിനും വളരെ വേദനയേറിയ സമയമായിരുന്നു കഴിഞ്ഞ ഏതാനും ആഴ്ചകള്‍. എന്നാല്‍ ദൈവം തന്റെ ശക്തരായ പോരാളികള്‍ക്കാണ് ഏറ്റവും കഠിനമായ യുദ്ധങ്ങള്‍ നല്‍കുന്നത്. എന്റെ കുട്ടികളുടെ ജനന്മദിനത്തോട് അനുബന്ധിച്ച് കാന്‍സറെന്ന യുദ്ധത്തില്‍ നിന്നും വിജയിച്ച് ഞാന്‍ പുറത്തു വന്നു. അതില്‍ എനിക്ക് അതിയായ സന്തോഷവുമുണ്ട്. എന്നേക്കൊണ്ട് സാധിക്കുന്ന ഏറ്റവും മികച്ച സമ്മാനം അവര്‍ക്ക് നല്‍കാന്‍ സാധിച്ചതിലും.' സഞ്ജയ് ദത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും പിന്തുണയും ഇല്ലായിരുന്നുവെങ്കില്‍ ഈ യുദ്ധത്തെ ജയിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. കഠിനമായ ഈ സമയത്ത് എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം നിന്ന എല്ലാ ആരാധകര്‍ക്കും നന്ദി. കഴിഞ്ഞ ഏതനും ആഴ്ചകളായി എന്നെ ചികിത്സിച്ച ഡോ. സാവന്തിയോടും ടീമിലെ മറ്റ് ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ഞാന്‍ നന്ദി പറയുന്നു' . താരം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.