കോവിഡ് പ്രതിരോധത്തില്‍ വിദഗ്ദരുമായി ചര്‍ച്ചയും മന്ത്രിസഭാ യോഗവും ഇന്ന്

കോവിഡ് പ്രതിരോധത്തില്‍ വിദഗ്ദരുമായി ചര്‍ച്ചയും മന്ത്രിസഭാ യോഗവും ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തില്‍ വിദഗ്ദരുമായി ചര്‍ച്ചയും മന്ത്രിസഭാ യോഗവും ഇന്ന് നടത്തും. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ്, സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍, വിദഗ്ദര്‍, പൊതുജനാരോഗ്യ രംഗത്തുള്ളവര്‍, ദുരന്ത നിവാരണ വിദഗ്ദര്‍ എന്നിവര്‍ യോഗത്തിലുണ്ടാകും.
പരിശോധനകള്‍ക്കും ടിപിആറിനും ലോക്ക്ഡൗണിനും പുറകെ പോവുന്നതിന് പകരം മരണസംഖ്യ കുറയ്ക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ള മാറ്റങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ പ്രാദേശിക ലോക്ക്ഡൗണുകള്‍ക്ക് പകരം, ചികിത്സാ സംവിധാനങ്ങള്‍ പ്രതിസന്ധിയിലാകുന്ന ജില്ലകളില്‍ മാത്രം ലോക്ക്ഡൗണ്‍ മതിയെന്ന നിര്‍ദേശവുമുണ്ട്.

വാക്‌സിനേഷന്‍ മുന്നേറിയതോടെ ഗുരുതര രോഗികളുടെ എണ്ണം കുറഞ്ഞത് കണക്കിലെടുക്കണമെന്നാണ് പ്രധാന വാദം. വൈകിട്ട് ഓണ്‍ലൈനായാണ് യോഗം ചേരുക. കേന്ദ്രനയം, നിര്‍ദേശം എന്നിവ കൂടി നോക്കിയാകും തീരുമാനം. സംസ്ഥാന മന്ത്രിസഭാ യോഗവും ഇന്ന് ചേരും. കോവിഡ് സാഹചര്യവും പ്രതിരോധ നടപടികളും യോഗത്തില്‍ വിലയിരുത്തും. ഓണക്കാലമായതിനാല്‍ കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ചേര്‍ന്നിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.