ആശങ്കയേറുന്നു; കാസര്‍ഗോട്ട് ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലും

ആശങ്കയേറുന്നു; കാസര്‍ഗോട്ട് ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലും

കാസര്‍കോട്: കോവിഡ് രോഗബാധ കാസര്‍കോട് ജില്ലയില്‍ ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലുമാണ്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് രോഗ ബാധിതരായത് 18 നും 21നും ഇടയില്‍ പ്രായമുള്ളവര്‍. ഇത് ആകെ രോഗികളുടെ 28 ശതമാനം വരും.

കോവിഡ് രോഗികളുടെ എണ്ണം ജില്ലയില്‍ പൊതുവേ കുറവാണെങ്കിലും കുട്ടികളില്‍ രോഗം പടരുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജില്ലയിലെ മൊത്തം കോവിഡ് രോഗികളില്‍ 19 ശതമാനം പേരും രണ്ടിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്. രോഗികളില്‍ 11 നും 14 നും ഇടയിലുള്ളവര്‍ 22 ശതമാനമാണ്. ഓഗസ്റ്റ് ഒന്ന് മുതല്‍ 21 വരെയുള്ള കണക്കാണിത്. 27 വയസിന് മുകളിലുള്ള ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപന സാഹചര്യത്തില്‍ കുട്ടികള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ജില്ലാ കളക്ടർ നിര്‍ദേശിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്നാണ് വിശകലനം. ട്യൂഷന്‍ ഉള്‍പ്പടെയുള്ള പഠന പ്രവര്‍ത്തനങ്ങള്‍ ഓഫ് ലൈനായി നടത്താൻ പാടില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.