'ഹലോ മിസ്റ്റര്‍ പ്രസിഡന്റ്, എന്നെയും കുടുംബത്തെയും രക്ഷിക്കണം'; മുഹമ്മദിന്റെ അഭ്യര്‍ത്ഥനയില്‍ വൈറ്റ് ഹൗസിന്റെ മറുപടി: 'ഞങ്ങള്‍ നിങ്ങളെ അവിടെ നിന്ന് കൊണ്ടുവരും'

'ഹലോ മിസ്റ്റര്‍ പ്രസിഡന്റ്, എന്നെയും കുടുംബത്തെയും രക്ഷിക്കണം'; മുഹമ്മദിന്റെ അഭ്യര്‍ത്ഥനയില്‍ വൈറ്റ് ഹൗസിന്റെ മറുപടി: 'ഞങ്ങള്‍ നിങ്ങളെ അവിടെ നിന്ന് കൊണ്ടുവരും'

കാബൂള്‍: 'ഹലോ മിസ്റ്റര്‍ പ്രസിഡന്റ്, എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം. ഇവിടെ മറന്നുകളയരുത്' എന്ന അഫ്ഗാന്‍ സ്വദേശി മുഹമ്മദിന്റെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടുള്ള അഭ്യര്‍ഥനയില്‍ അടിയന്തര പ്രതികരണവുമായി വൈറ്റ് ഹൗസ്. 'ഞങ്ങള്‍ നിങ്ങളെ അവിടെ നിന്ന് കൊണ്ടുവരും. നിങ്ങളുടെ സേവനത്തെ ഞങ്ങള്‍ ബഹുമാനിക്കും' - വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു.

2008 ല്‍ അന്ന് സെനറ്ററായിരുന്ന ബൈഡനും മുന്‍ സെനറ്റര്‍മാരായിരുന്ന ജോണ്‍ കെറി, ചക്ക് ഹേഗല്‍ തുടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടര്‍ ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്ന് അഫ്ഗാനിസ്താനിലെ ഉള്‍പ്രദേശത്ത് അടിയന്തരമായി നിലത്തിറക്കിയപ്പോള്‍ രക്ഷാപ്രവര്‍ത്തക സംഘത്തിലുണ്ടായിരുന്ന ആളായിരുന്നു മുഹമ്മദ്. അമേരിക്കന്‍ സൈന്യത്തിനു വേണ്ടി ദ്വിഭാഷിയായി പ്രവര്‍ത്തിക്കുകയായിരുന്നു മുഹമ്മദ്. നാലു മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം ഒളിവിലാണ് മുഹമ്മദ് ഇപ്പോള്‍.

അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍നിന്ന് പൂര്‍ണമായി പിന്‍വാങ്ങിയ പശ്ചാത്തലത്തില്‍ അവസാന ആശ്രയം എന്ന നിലയിലാണ് മുഹമ്മദ് ബൈഡനോട് സഹായം അഭ്യര്‍ഥിച്ചത്. ഓഗസ്റ്റ് 31 നാണ് അമേരിക്ക അഫ്ഗാനില്‍നിന്ന് പൂര്‍ണമായി പിന്മാറിയത്. ഇതോടെ മുഹമ്മദിനെ പോലെ അമേരിക്കയ്ക്കൊപ്പം പ്രവര്‍ത്തിച്ച നിരവധി അഫ്ഗാനികളാണ് രാജ്യത്ത് താലിബാനെ ഭയന്ന് ഒളിവില്‍ കഴിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.