ലണ്ടനില്‍ ഷെയ്ഖ് ഹംദാനും അജ്മാന്‍ ഭരണാധികാരിയും കണ്ടു; വൈറലായി കൂടികാഴ്ച

ലണ്ടനില്‍ ഷെയ്ഖ് ഹംദാനും അജ്മാന്‍ ഭരണാധികാരിയും കണ്ടു; വൈറലായി കൂടികാഴ്ച

ദുബായ്: ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയും ലണ്ടനില്‍ വച്ച് അവിചാരിതമായി കണ്ടുമുട്ടിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ലണ്ടനിലെ സ്ട്രീറ്റിലൂടെ നടക്കുമ്പോള്‍ അപ്രതീക്ഷിതമായാണ് ഷെയ്ഖ് ഹംദാന്‍ , ഷെയ്ഖ് ഹുമൈദിനെ കണ്ടത്. ഉടനെ അടുത്തെത്തി ഷെയ്ഖ് ഹുമൈദിന്‍റെ നെറുകയില്‍ മുത്തമിടുന്ന ഷെയ്ഖ് ഹംദാനെയാണ് വീഡിയോയില്‍ കാണുന്നത്.


അജ്മാനിലെ മുനിസിപ്പാലിറ്റിയുടെയും ആസൂത്രണ വകുപ്പിന്‍റെയും ചെയർമാനും എമിറേറ്റ്സ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റുമായ ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയേയും വീഡിയോയില്‍ കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.