താലിബാനെ അംഗീകരിക്കാന്‍ തിടുക്കമില്ല; ചര്‍ച്ചകള്‍ക്കു വഴി തുറക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

താലിബാനെ അംഗീകരിക്കാന്‍ തിടുക്കമില്ല; ചര്‍ച്ചകള്‍ക്കു വഴി തുറക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍


ബ്രസല്‍സ്സ്: താലിബാനെ അംഗീകരിക്കാനോ ആ ഗ്രൂപ്പുമായി ഔദ്യോഗിക ബന്ധമുണ്ടാക്കാനോ യൂറോപ്യന്‍ യൂണിയന്‍ തിടുക്കം കൂട്ടുന്ന പ്രശ്‌നമില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഗണ്ണര്‍ വീഗാന്റ്. അഫ്ഗാനില്‍ ഭരണം പിടിച്ചെന്ന് അവകാശപ്പെടുന്ന താലിബാനുമായുള്ള ഔദ്യോഗിക ബന്ധത്തിന് ഒരു യൂറോപ്യന്‍ രാജ്യവും ഒരുങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'താലിബാനുമായി ആശയവിനിമയം ആരംഭിക്കേണ്ടതുണ്ട്. താലിബാനെ സ്വാധീനിക്കേണ്ടതും ആവശ്യമാണ്. അതിനായുള്ള ചില സാധ്യതകള്‍ മുന്നിലുണ്ട.പക്ഷേ, വിഷയത്തില്‍ ഒരു ഘട്ടത്തിലും തിടുക്കം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.'- ഗണ്ണര്‍ വീഗാന്റ് അറിയിച്ചു.താലിബാന്റെ ഭീകരത സുപ്രധാന കാര്യം തന്നെയാണ്. അഫ്ഗാനു വേണ്ടിയുള്ള യൂറോപ്യന്‍ യൂണിയന്‍ മിഷന്‍ അഫ്ഗാനില്‍ നിന്ന് 520 യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെയാണ് രക്ഷപെടുത്തിയതെന്ന് ഗണ്ണര്‍ പറഞ്ഞു. മിഷന്‍ ബ്രസല്‍സ്സില്‍ പ്രവര്‍ത്തനം തുടരും. സാഹചര്യം അനുകൂലമാകുമ്പോള്‍ അവര്‍ വീണ്ടും അഫ്ഗാനിലെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.