ഭക്ഷണപദാർത്ഥമായ ബ്രെഡില്‍ കൃത്രിമം പാടില്ല; നിലവാരമുറപ്പാക്കാന്‍ കര്‍ശന നിയമങ്ങളുമായി കേന്ദ്രം

ഭക്ഷണപദാർത്ഥമായ ബ്രെഡില്‍ കൃത്രിമം പാടില്ല; നിലവാരമുറപ്പാക്കാന്‍ കര്‍ശന നിയമങ്ങളുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് വിപണിയിൽ ലഭിക്കുന്ന ഭക്ഷണപദാർത്ഥമായ ബ്രെഡിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നിയമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. നിരവധി സ്പെഷ്യൽ ബ്രെഡുകൾ വിപണിയിൽ ഇടം പിടിക്കുകയും ഇവക്ക് ആവശ്യക്കാര്‍ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണവും നിരീക്ഷണവും കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഗുണനിലവാരമില്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ സമൂഹത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കര്‍ശന നിയമങ്ങളുമായി കേന്ദ്രം മുന്നോട്ട് വന്നത്. ഇപ്പോള്‍ വിപണയില്‍ കിട്ടുന്ന 14 തരം ബ്രെഡുകളുടെ നിര്‍മ്മാണത്തിനും നിലവാരത്തിനും മാനദണ്ഡങ്ങള്‍ കൊണ്ട് വരുന്ന കരട് നിയമം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് കരട് നിയന്ത്രണ ചട്ടം ആരോഗ്യമന്ത്രാലയത്തിന് കൈമാറിയിരിക്കുന്നു .

വീറ്റ് ബ്രഡ്, ബ്രൗണ്‍ ബ്രെഡ്, വൈറ്റ് ബ്രെഡ്, മള്‍ട്ടി ഗ്രെയിന്‍ ബ്രെഡ്, ഗാര്‍ലിക് ബ്രെഡ്, എഗ് ബ്രെഡ്, ഓട്ട് മീല്‍ ബ്രെഡ്, മില്‍ക്ക് ബ്രെഡ്, ചീസ് ബ്രെഡ് എന്നിങ്ങനെ സ്‌പെഷ്യല്‍ ബ്രെഡുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണവും നിരീക്ഷണവും കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ചേരുവകള്‍ ഈ ബ്രഡുകളില്‍ ശരിക്കും അടങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.